HOME
DETAILS
MAL
ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്ന് അധികൃതര്‍
backup
September 17 2018 | 18:09 PM
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം കൈമാറിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ക്ലബ് അധികൃതര്‍.
സച്ചിന്റെ 20 ശതമാനം ഓഹരികള്‍ ഐക്വസ്റ്റും ചിരഞ്ജീവിയും അല്ലു അരവിന്ദും ഏറ്റെടുത്തു എന്നത് സത്യമാണ്. അതല്ലാതെ ഉള്ള എല്ലാ വാര്‍ത്തകളും തെറ്റാണെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.
ലുലു ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ദേശീയ മാധ്യമങ്ങളാണ് ഇതാദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് ലുലു ഈ വാര്‍ത്ത നിഷേധിച്ചു.
ക്ലബ് ഏറ്റെടുക്കുന്നതിനെ കുറിച്ച് തങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നായിരുന്നു ലുലു അധികൃതര്‍ അറിയിച്ചത്. ഇത്രയും കാലം സച്ചിന് കൂടെയുണ്ടായിരുന്നതിന് നന്ദിയുണ്ടെന്നും ക്ലബ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."