HOME
DETAILS
MAL
സി.പി.ഐയില്‍ അച്ചടക്ക നടപടി; പി. എസ് സുപാലിന് മൂന്ന് മാസം സസ്പെന്ഷന്, ആര് രാജേന്ദ്രന് താക്കീത്
backup
November 05 2020 | 16:11 PM
തിരുവനന്തപുരം: കൊല്ലം ജില്ലാ നിര്‍വാഹക സമിതിയിലെ വാക്കേറ്റത്തില്‍ സി.പി.ഐയില്‍ അച്ചടക്ക നടപടി. സംസ്ഥാന കൗണ്‍സില്‍ അംഗം പി. എസ് സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം ആര് രാജേന്ദ്രന് താക്കീത് നല്‍കാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൈയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. ഇതേതുടര്‍ന്ന് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരോടും പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് നടപടിയെടുക്കാന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."