കേരളാ ബാങ്ക് ഈ വര്‍ഷം
തിരുവനന്തപുരം: കേരളാ ബാങ്ക് ഈ വര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു.
ഇതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ കേരളാ ബാങ്കിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഭരണസമിതികള്‍ നിലവിലില്ലെങ്കിലും മികച്ച പ്രകടനമാണ് ജില്ലാ സഹകരണ ബാങ്കുകള്‍ നടത്തുന്നത്. ചില സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണയ വായ്പകള്‍ നല്‍കുന്നതിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ രജിസ്ട്രാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഒഴിഞ്ഞുകിടക്കുന്ന സഹകരണ വിജിലന്‍സ് തസ്തികയില്‍ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കും. ക്രമക്കേടുകള്‍ കണ്ടെത്തിയ 30 സഹകരണ ബാങ്കുകളിലെ ഭരണ സമിതിയെ പുറത്താക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."