HOME
DETAILS

മുന്‍ഗണനാപ്പട്ടിക : റേഷന്‍ വാങ്ങാതെ 70,000 കുടുംബങ്ങള്‍

  
backup
June 14 2019 | 22:06 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8

ഷിജിത്ത് കാട്ടൂര്‍ 


കാസര്‍കോട്: അനര്‍ഹമായ രീതിയില്‍ മുന്‍ഗണനാപ്പട്ടികയില്‍ ഇടംപിടിച്ച 70,000 കുടുംബങ്ങള്‍ മാസങ്ങളായി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നില്ലെന്ന് കണ്ടെണ്ടത്തല്‍.
ഫീല്‍ഡ്തല പരിശോധന നടത്തിയാണ് മൂന്നുമാസമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ പട്ടിക ഭക്ഷ്യവകുപ്പ് തയാറാക്കിയത്.
തദ്ദേശസ്വയംഭരണ, മോട്ടോര്‍വാഹന വകുപ്പുകളുടെ ഡാറ്റയുമായി ആര്‍.സി.എം.എസ് ഡാറ്റാ മാപ്പിങ് നടത്തിയാണ് അനര്‍ഹരായ കുടുംബങ്ങളെ കണ്ടെണ്ടത്തിയത്. ആശ്രയ പദ്ധതിയില്‍പ്പെട്ടവരുടെ പട്ടിക കുടുംബശ്രീയില്‍നിന്ന് ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെയും ശേഖരിക്കും. തുടര്‍ന്ന് ഇവരെ പട്ടികയില്‍നിന്ന് ഒഴിവാക്കും.
അതേസമയം, വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം ഈ കാലയളവില്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വിലയും ഈടാക്കും.
മുന്‍ഗണനാ കാര്‍ഡുകള്‍ കരസ്ഥമാക്കിയ ചില കാര്‍ഡുടമകള്‍ സ്വമേധയാ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. ഇതിനുപുറമെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നേടിയ റേഷന്‍കാര്‍ഡുകള്‍ അന്വേഷണത്തിലൂടെ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. പരിശോധനയും നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതോടെ മുന്‍ഗണനാപ്പട്ടികയില്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്താനും പരാതി പൂര്‍ണമായും ഇല്ലാതാക്കാനും കഴിയുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  36 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago