മണ്ണ് കടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു
കൊല്ലങ്കോട്: ചിങ്ങന്‍ചിറകുളത്തിലെ മണ്ണ് കടത്തുന്നത് നാട്ടുകാര്‍ തടഞ്ഞുവച്ചു. ചിങ്ങന്‍ചിറ കറുപ്പസ്വാമി ക്ഷേത്രത്തിനടുത്തുള്ള കുളം ആഴമാക്കലിലൂടെ ലഭിച്ച കളിമണ്ണ് ടിപ്പറുകളില്‍ തൃശൂരിലെ ഓട്ടുകമ്പനിയിലേക്ക് കയറ്റിക്കൊണ്ടുപോകുന്നതാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. ചൊവ്വ രാവിലെ എട്ടു മുതല്‍ പന്ത്രണ്ട് വരെയാണ് ജെ.സി.ബി ഉള്‍പെടെയുള്ള വാഹനങ്ങളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലീഷും സംഘവും മൂന്നുടിപ്പറുകളിലുമുള്ള മണ്ണിനെ കുളത്തില്‍തന്നെ ഇറക്കിയതിനുശേഷം വാഹനങ്ങളെ തിരിച്ചുപോകുവാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്. ശേഷമാണ് സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പെടെ നൂറോളം നാട്ടുകാര്‍ ചിങ്ങന്‍ചിറയില്‍നിന്ന് പോയത്. നെന്മേനി മാത്തൂരിലെ ചിങ്ങന്‍ചിറ കറുപ്പസ്വാമിക്ഷേത്രത്തിനടുത്തുള്ള രണ്ട് ഏക്കറിലധികം വിസ്തൃതിയുള്ള കുളം ആഴമാക്കുവാന്‍ ജിയോളജി, റവന്യൂ ഉള്‍പെടെയുള്ള വകുപ്പുകളുടെ അനുവാദം ലഭിച്ചിട്ടുണ്ടെന്നും. ആഴമാക്കലിലൂടെ പുറത്തുകൊണ്ടുവരുന്ന മണ്ണ് കുളത്തിന്റെ നാല് വരമ്പുകളിലും ശക്തിപെടുത്തുവാന്‍ നിക്ഷേപിക്കുന്നതിനു പുറമെ ബാക്കിവരുന്ന 3000 ക്യുബിക് മീറ്റര്‍ കളിമണ്ണ് നിക്ഷേപിക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ തൃശൂരിലെ രണ്ട്്് ടൈല്‍സ് ഫാക്ടറികള്‍ നല്‍കുവാന്‍ നിയമപരമായി അനുവാദം വാങ്ങിയതിനുശേഷമാണ് മണ്ണ് കയറ്റി അയക്കുന്നതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നു.
ക്ഷേത്രം നടത്തിപ്പു ചുമതലയുള്ള ഏകലവ്യ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് അശ്വതിതിരുനാള്‍ 2.41 ലക്ഷം രൂപ ജിയോളജിവകുപ്പിന് റോയല്‍റ്റികെട്ടിവച്ചാണ് പാസ് വാങ്ങിയത്.
കുളം ആഴമാക്കലിന്റെ പേരില്‍ മറ്റു പ്രദേശങ്ങളില്‍നിന്ന് കളിമണ്ണ് വ്യാപകമായി ഓട്ടുകമ്പനികള്‍ക്ക് കടത്തുന്നുണ്ടെന്നും. ഇതിന് ജിയോളജിയിലും, കലക്ടറേറ്റിലുമുള്ള ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും സമരക്കാര്‍ ആരോപിക്കുന്നു. തെന്മലയോരപ്രദേശമാകെ ഖനം നിര്‍ത്തിവച്ച് സാഹചര്യത്തില്‍ ചെറുകിട ഇഷ്ടികക്കളങ്ങള്‍ നടത്തിപ്പുകാര്‍ പോലും കടക്കെണിയിലായിരിക്കെ കുളം ആഴമാക്കലിന്റെ പേരില്‍ മണ്ണ് തൃശൂരിലേക്ക് കടത്തുവാന്‍ അനുവാദം നല്‍കിയതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."