HOME
DETAILS

മൂന്നുവര്‍ഷത്തിനുള്ളില്‍ ആദ്യമായി തമിഴ്‌നാട് ആളിയാര്‍ ഡാം നിറച്ചു

  
backup
September 17 2018 | 21:09 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2

പാലക്കാട്: മൂന്നുവര്‍ഷത്തിനുള്ളില്‍ ആദ്യമായി തമിഴ്‌നാട് ആളിയാര്‍ ഡാം നിറച്ചു. ഡാം നിറച്ചാല്‍ മാത്രമേ കേരളത്തിന് അവകാശപ്പെട്ട ഏഴേകാല്‍ ടി.എം.സി വെള്ളം നല്‍കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ കാലങ്ങളായി ആളിയാറില്‍ വെള്ളം നിറക്കാന്‍ തയാറാവാത്ത തമിഴ്‌നാട് ഇത്തവണ ഡാം സ്പില്‍ ഓവര്‍ ആയതിനാല്‍ ഓഗസ്റ്റ് 15 മുതല്‍ കേരളത്തിലേക്ക് വെള്ളം തുറന്നു വിട്ടുകൊണ്ടിരിക്കുകയാണ്.

ഓഗസ്റ്റ് 16ന് ആളിയാര്‍ ഡാമിന്റെ ഒന്‍പത് ഷട്ടറുകളും തുറന്ന് 20,000 ഘനയടി വെള്ളമാണ് പുഴയിലേക്ക് ഒഴുക്കി വിട്ടത്. വൃഷ്ടിപ്രദേശങ്ങളായ അപ്പര്‍ ആളിയാര്‍, കാടമ്പാറ പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനാല്‍ ഡാം നിറഞ്ഞുകവിഞ്ഞു. മഴ കുറഞ്ഞുതുടങ്ങിയിട്ടും ഇന്നലെ ആളിയാര്‍ ഡാമിലെ ജലനിരപ്പ് 3.759 ടി.എം.സിയാണ്. ഡാമിന്റെ പൂര്‍ണകപ്പാസിറ്റി 3.864 ടി.എം.സിയാണ്. ഇനി തുലാമഴകൂടി ലഭിക്കുന്നതോടെ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്.
പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുടെ കീഴില്‍ കേരളത്തില്‍ പറമ്പിക്കുളം, തൂണക്കടവ്, പെരിവാരിപ്പള്ളം ഡാമുകളുണ്ട്. എന്നാല്‍ ഈ ഡാമുകളിലെ വെള്ളം മുഴുവന്‍ ഉപയോഗിക്കുന്നത് തമിഴ്‌നാടാണ്. ഇത്തവണ ആദ്യമായി ആളിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഡാമിലെ ജലനിരപ്പ് താഴ്ന്നത്. ഇതിനാല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ കേരളത്തിലേക്ക് വെള്ളം നല്‍കാന്‍ തയാറായില്ല. കര്‍ഷകരും, നാട്ടുകാരുമൊക്കെ നിരന്തരസമരം നടത്തിയതിനാല്‍ പറമ്പിക്കുളം ഡാമിലെ വെള്ളം ആളിയാര്‍ ഡാമിലെത്തിച്ച് കുടിവെള്ളത്തിന് 100 ഘനയടി വെള്ളം നല്‍കിയിരുന്നു. ഇപ്പോള്‍ തമിഴ്‌നാട് തുറന്നുവിടുന്ന മഴവെള്ളവും കേരളത്തിന്റെ കണക്കില്‍ തമിഴ്‌നാട് എഴുതിച്ചേര്‍ത്തിട്ടുണ്ട്. കേരളത്തിലേക്ക് എത്ര മഴവെള്ളം ഒഴുകിയെത്തിയെന്നതിന് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് കണക്കുമില്ല.
മണക്കടവ് റിസര്‍വോയറില്‍ 2018 ജൂലൈ ഒന്നു മുതല്‍ 2018 സെപ്റ്റംബര്‍ 12 വരെ 111 ദശലക്ഷം ഘനയടി ജലം ലഭിച്ചെന്നാണ് സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയരക്ടര്‍ അറിയിച്ചത്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 7139 ദശലക്ഷം ഘനയടി ജലം ഇനി ലഭിക്കാനുണ്ട്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago