റിമാന്‍ഡ് പ്രതികളുടെ മെഡിക്കല്‍ പരിശോധന: മാര്‍ഗനിര്‍ദേശം പുറത്തിറക്കിയെന്ന് സര്‍ക്കാര്‍
കൊച്ചി: മെഡിക്കല്‍ പരിശോധനയുടെ സമ്പൂര്‍ണ ഫലം ലഭിക്കുന്നതു വരെ റിമാന്‍ഡ് പ്രതികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമിക്കണമെന്നു നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഒക്ടോബര്‍ 31നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയെ ബോധിപ്പിച്ചു. റിമാന്‍ഡ് പ്രതികളുടെ മെഡിക്കല്‍ പരിശോധന സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന ഹെക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി ഉത്തരവ് നടപ്പായില്ലെന്നാരോപിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. കെ. പ്രതിഭ അഭിഭാഷകരായ ജയ്സിങ്, ആര്. ഗോപന് എന്നിവര്‍ മുഖേന ചീഫ് സെക്രട്ടറിക്കെതിരേ നല്കിയ കോടതിയലക്ഷ്യ ഹരജിയിലാണ് സ്റ്റേറ്റ് അറ്റോര്‍ണി സര്‍ക്കാര്‍ ഉത്തരവ് കോടതിയില്‍ ഹാജരാക്കിയത്.
പൊലിസ് കസ്റ്റഡിയിലുള്ളവരുടെ പരിശോധനാ ഫലം വരുന്നതുവരെ അറസ്റ്റിലുള്ള മറ്റു പ്രതികളുമായി സമ്പര്‍ക്കം ഇല്ലെന്ന് ഉറപ്പാക്കണം. റിമാന്‍ഡ് പ്രതികളെ സംബന്ധിച്ച് ഇക്കാര്യത്തില്‍ ജയില്‍ അധികൃതരുടെ ശ്രദ്ധ വേണം. പ്രതികളെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതിനു മുന്‍പ് വൈദ്യപരിശോധനയ്ക്കു വിധേയമാക്കണം.
ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."