ഡോക്ടറുടെ കുറിപ്പടി കണ്ട് പേടിക്കേണ്ട
'ഇത് മുഴുവന്‍ മരുന്നാണോ? ഇത്രേം മരുന്നൊന്നും എന്നെക്കൊണ്ട് കുടിക്കാന്‍ പറ്റില്ല. ഒന്നോ രണ്ടോ മരുന്ന് എഴുതിയാല്‍ മതി. ഇത് പേജ് മുഴുവനും ഉണ്ടല്ലോ.'
പ്രിസ്‌ക്രിപ്ഷന്‍ കയ്യില്‍ കൊടുത്തപ്പോള്‍ അമ്മൂമ്മയുടെ മറുപടി ഇതായിരുന്നു. ചതുര പേപ്പറില്‍ ആദ്യം തൊട്ട് അവസാനം വരെയുള്ള വരികളിലേക്കും അക്ഷരങ്ങളിലേക്കും ദേഷ്യത്തോടെ നോക്കിക്കൊണ്ടാണ് സംസാരം. ശരിക്കും ഡോക്ടര്‍മാര്‍ കയ്യിലേക്ക് തരുന്ന ഷീറ്റില്‍ ആദ്യം മുതല്‍ അവസാനം വരെ മരുന്നുകളാണോ? അല്ല എന്നാണ് ഉത്തരം. അപ്പോള്‍ പിന്നെ എന്തൊക്കെയാണ് ഡോക്ടറുടെ ചീട്ടില്‍ എഴുതുന്നത് എന്നു നോക്കാം.
ഒരു കുറിപ്പടിയുടെ തലഭാഗത്ത് വരുന്നത്: രോഗിയുടെ പേര്, വയസ്, വിലാസം, ലിംഗം, പരിശോധിക്കുന്ന തിയ്യതിയും സമയവും എന്നിവയാണ് ആദ്യം രേഖപ്പെടുത്തേണ്ടത്. നിസാരമെന്നു തോന്നുമെങ്കിലും പേരിലും വിലാസത്തിലുമൊക്കെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. പേര് മാറിയാല്‍ ചീട്ട് മാറും, ചീട്ട് മാറിയാല്‍ മരുന്നു മാറും, അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല താനും. വ്യക്തി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തിലേക്ക് വരാം.
ചീഫ് കംപ്ലെയിന്റ്‌സ് (chief complaints) എന്ന തലക്കെട്ടിനു താഴെ എഴുതുന്നത് രോഗിയുടെ ഇപ്പോഴത്തെ പ്രശ്‌നങ്ങളാണ്. ഡോക്ടറോട് രോഗി അവതരിപ്പിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഉദാഹരണത്തിന് രണ്ടു ദിവസമായി വയറുവേദന, അല്ലെങ്കില്‍ ഇന്നലെ മുതല്‍ പനി എന്നൊക്കെ ഡോക്ടറെ കണ്ട ഉടന്‍ നമ്മള്‍ പറയുന്ന കാര്യങ്ങള്‍.
അടുത്തത് ഹിസ്റ്ററി ഓഫ് പ്രെസെന്റ് ഇല്‍നസ് (history of present illness -HOPI). ഇവിടെയാണ് രോഗി പറഞ്ഞ അസുഖത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നത്. അസുഖം എന്നു തുടങ്ങി, എത്ര സമയം നീണ്ടു നില്‍ക്കാറുണ്ട്, പ്രത്യേക സമയത്ത് അസുഖം കൂടുതലായി ഉണ്ടോ (ഉദാ: രാത്രി മാത്രം പനിക്കുക), എന്തിനോടെങ്കിലും ബന്ധപ്പെടുത്തി അസുഖത്തിന്റെ വ്യാപ്തി കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടോ (ഉദാ: ഭക്ഷണം കഴിച്ചതിന് ശേഷം വയറു വേദന വരിക), അനുബന്ധ അസുഖങ്ങള്‍ (ഉദാ: തലകറക്കം ആയി വന്ന രോഗിയാണെങ്കില്‍ അതോടൊപ്പം ഇടക്ക് ഛര്‍ദി വരുന്ന കാര്യം) എന്നീ കാര്യങ്ങള്‍ വിശദമായി എഴുതണം.
അടുത്തത് പാസ്റ്റ് ഹിസ്റ്ററി (past history) ആണ്. പൂര്‍വ്വ ചരിത്രം. മുന്‍പ് എപ്പോഴെങ്കിലും രോഗിക്ക് ഇതേ അസുഖം വന്നിട്ടുണ്ടോ എന്നുള്ള കാര്യം.
തൊട്ടു പരിശോധിക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ വാചകങ്ങളില്‍ കുറച്ചു കുഞ്ഞു കാര്യങ്ങള്‍ കൂടി രേഖപ്പെടുത്തി വയ്ക്കണം.
ഫാമിലി ഹിസ്റ്ററി (family history): ബന്ധുക്കളില്‍ ഇതേ അസുഖം ഉള്ളവര്‍ ഉണ്ടോ, (കാന്‍സര്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, എന്നിവയിലൊക്കെ വളരെ പ്രാധാന്യമുണ്ട്).
പേര്‍സണല്‍ ഹിസ്റ്ററി (pesonal hostory): പുകവലി, മദ്യപാനം തുടങ്ങി ശീല, ദുശീലങ്ങള്‍ ഉള്‍പ്പെടുന്ന വ്യക്തി വിവരങ്ങള്‍ ഇവിടെ എഴുതണം.
ഡ്രഗ് ഹിസ്റ്ററി (dru-g h-i-story): ഇതിലാണ് രോഗി കഴിച്ചു കൊണ്ടിരിക്കുന്ന മറ്റു മരുന്നു കളെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതേണ്ടത്.
ട്രീട്‌മെന്റ് ഹിസ്റ്ററി (treatment history): ഈ കുഞ്ഞു തലക്കെട്ടിനകത്ത് മറ്റു ചികിത്സകള്‍, ശസ്ത്രക്രിയകള്‍ എന്നിവയൊക്കെ സൂചിപ്പിക്കാം.
ഏതെങ്കിലും മരുന്നുകളൊക്കെ അലര്‍ജി ഉള്ള ആളാണെങ്കില്‍ അതു സൂചിപ്പിക്കാന്‍ മറക്കരുത്. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്ന രീതിയില്‍ രേഖപ്പെടുത്തി വയ്ക്കുകയും വേണം.
പരിശോധനയിലേക്ക് വരാം:
ആദ്യം തന്നെ ഒറ്റനോട്ടത്തില്‍ ഉള്ള രോഗിയുടെ കണ്ടിഷന്‍ നോക്കുന്നു. രോഗി ബോധാവസ്ഥയിലാണോ, അബോധാവസ്ഥയിലാണോ എന്നൊക്കെ. സ്ഥലകാല ബോധം ഉള്ളവനാണോ, പ്രതികരിക്കുന്നുണ്ടോ എന്നൊക്കെ ഒന്നു രണ്ടു വാചകങ്ങളില്‍ രേഖപ്പെടുത്തി വയ്ക്കണം.
ഡോക്ടര്‍മാര്‍ രോഗികളുടെ കണ്ണിനു അടിയിലത്തെ പോള തുറന്നു നോക്കുന്നതും, കൈപ്പത്തിയും വിരലുകളും തിരിച്ചും മറിച്ചും നോക്കുന്നതും, കാലിനു നീര് ഉണ്ടോ എന്ന് നോക്കുന്നതും ഒക്കെ കണ്ടിട്ടില്ലേ? വിളര്‍ച്ച, മഞ്ഞപ്പിത്തം, രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുക, മൂത്രം പോകാതിരിക്കുക, വൃക്കയ്‌ക്കോ ഹൃദയത്തിനോ ബുദ്ധിമുട്ട് ഉണ്ടാകുക തുടങ്ങിയവയുടെ ഒക്കെ ലക്ഷണങ്ങള്‍ ഈ പരിശോധനയിലൂടെ ലഭിക്കുന്നു. ഇതോടൊപ്പം തന്നെ രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസോച്ഛാസങ്ങളുടെ എണ്ണം, ശരീര താപനില എന്നിവയും പരിശോധിച്ചു രേഖപ്പെടുത്തുന്നു. അതിനുശേഷം പ്രധാന ശരീര പരിശോധനയാണ്. ഹൃദയം ശ്വാസകോശം ഉദര- ദഹന വ്യവസ്ഥ, നാഡീ വ്യവസ്ഥ എന്നിവയിലെ പ്രധാന ലക്ഷണങ്ങള്‍ കണ്ടെത്തുന്നു. അസുഖമുള്ള ഭാഗം കൂടുതല്‍ ആയി പരിശോധിക്കുന്നു.
പരിശോധനകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ രക്ത പരിശോധനകളോ ഇ.സി.ജി, സ്‌കാന്‍ പോലുള്ള മറ്റു പരിശോധനകളോ ഉണ്ടെങ്കില്‍ അതേക്കുറിച്ചു രോഗിയെ പറഞ്ഞു മനസിലാക്കുകയും, രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.
രോഗനിര്‍ണയവും, രോഗത്തിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തി വച്ചതിനു ശേഷമാണ് ആവശ്യമായ മരുന്നുകള്‍ എഴുതുന്നത്. കഴിക്കേണ്ട അളവും, തവണകളും വിശദവും കൃത്യവുമായും എഴുതുന്നു. ഞഃ എന്നു മരുന്നു കുറിപ്പടിയില്‍ എഴുതിയിരിക്കുന്നത് കാണാറില്ലേ? 'ഠീ മേസല' എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് അതിന്റെ ഉത്ഭവം. കഴിക്കേണ്ട മരുന്നുകളുടെ തലക്കെട്ടായി ഇത് ഉപയോഗിക്കുന്നു.
പറയുമ്പോള്‍ ഇത്രയൊക്കെ നീണ്ടു കിടക്കുന്ന സ്റ്റെപ്പുകള്‍ ഉണ്ടെങ്കിലും സമര്‍ഥനായ ഡോക്ടര്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു രേഖപ്പെടുത്താന്‍ സാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."