അസ്മി പ്രിസം കേഡറ്റ്: മികച്ച കേഡറ്റുകളെ പ്രഖ്യാപിച്ചു
ചേളാരി: അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന സന്നദ്ധ സേവനത്തിനും വ്യക്തിത്വ വികസനത്തിനുമുള്ള പ്രായോഗിക പദ്ധതിയായ പ്രിസം കേഡറ്റ് 201920 അധ്യായന വര്‍ഷത്തെ ഏറ്റവും മികച്ച കേഡറ്റുകള്‍ക്കുള്ള വാര്‍ഷിക പുരസ്‌കാരം പ്രഖ്യാപിച്ചു.
ഹൈസ്‌കൂള്‍ വിഭാഗം: ഫാത്വിമ റിന്‍ഷ കെ.സി (ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂനിറ്റ്, വെളിമുക്ക്). യു.പി വിഭാഗം: ഹന്ന നസ്‌റിന്‍ ടി.എ (ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂനിറ്റ്, എടപ്പാള്‍), സാറാ ജാസ്മിന്‍ ടി.പി ( നാഷനല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂനിറ്റ്, ചെമ്മാട്). എല്‍.പി വിഭാഗം: ഫാത്വിമ റിന്‍ഷ എം. ( അല്‍ ബയാന്‍ പബ്ലിക് സ്‌കൂള്‍ സ്രാമ്പ്യ ബസാര്‍) എന്നിവര്‍ മികച്ച പ്രിസം കേഡറ്റ് അവാര്‍ഡിനും സഫ്‌റീന എം. (അല്‍ ബയാന്‍ പബ്ലിക് സ്‌കൂള്‍ യൂനിറ്റ്, സ്രാമ്പ്യ ബസാര്‍) മികച്ച പ്രിസം പാരന്റ് അവാര്‍ഡിനും അര്‍ഹത നേടി.
ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്ററാണ് വിജയികളെ പ്രഖ്യാപ്പിച്ചത്. ദേശീയ തല ഹോബി ചാലഞ്ച് മത്സരം, 'ഒപ്പം' രക്ഷാകര്‍തൃ പരിശീലന കളരി, അപ്പൂപ്പന്‍ താടി ദ്വിദിന സമ്മര്‍വിന്റര്‍ ക്യാംപുകള്‍, യൂനിവേഴ്‌സല്‍ ഐകണ്‍ അഡാപ്‌റ്റേഷന്‍, സവിശേഷ ദിനാചരണങ്ങള്‍, പഠനയാത്രകള്‍, വിദ്യാലയ സൗന്ദര്യവല്‍കരണ പദ്ധതികള്‍, ഫ്രൈഡേ ഫ്രഷ്‌നസ്, പ്രിസം മോഡല്‍ അസംബ്ലി, വിദ്യാര്‍ഥികളില്‍ ഉത്തരവാദിത്തവും ധാര്‍മ്മികതയും ശീലിപ്പിക്കാനുതകുന്ന പദ്ധതികള്‍, യൂനിറ്റ് തല ഐച്ഛിക പരിപാടികള്‍ എന്നിവയുടെ സംഘാടനത്തില്‍ പങ്കാളികളാവുകയും മികവു പുലര്‍ത്തുകയും ചെയ്തവരാണ് വാര്‍ഷിക പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."