പരവൂര്‍ പൊഴിക്ക് കുറുകേ റോഡ് വേണ്ടെന്ന് നാട്ടുകാര്‍
കൊല്ല: പ്രളയത്തില്‍ പരവൂര്‍ പൊഴി മുറിച്ചപ്പോള്‍ തകര്‍ന്ന റോഡ് പുനസ്ഥാപിക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത് .റോഡിന് പകരം ഉയരം കൂടിയ പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തല്ക്കാലം റോഡ് നിര്‍മിച്ച് ഗതാഗതം പുനസ്ഥാപിച്ച ശേഷം പാലത്തിന്റെ കാര്യത്തെക്കുറിച്ച് ആലോചിക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണമെങ്കിലും പ്രക്ഷോഭത്തിന്റെ പാതിയിലാണ് നാട്ടുകാര്‍. പരവൂര്‍ കായലിനെയും കടലിനെയും തമ്മില്‍ ബന്ധിച്ചിപ്പിച്ചിരുന്ന പൊഴി പ്രളയ സമയത്ത് ഓഗസ്റ്റ് 19ന് ആയിരുന്നു മുറിച്ചത്.
തെന്മല ഡാമില്‍ നിന്നുള്ള പുഴവെള്ളം ഇത്തിക്കാര ആറ്റിലൂടെ പരവൂര്‍ കായലില്‍ ജല നിരപ്പുയര്ത്തിയിരുന്നു. തീരങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയതോടെ കടലിലേക്ക് ഒഴുക്കിക്കളയാനായിരുന്നു പൊഴി മുറിച്ചത്.
പൊഴി മുറിച്ചതോടെ ഈ ഭാഗത്തുണ്ടായിരുന്ന റോഡ് ഇല്ലാതായത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്കുള്ള തീരദേശ റോഡ് തകര്‍ന്നതോടെ വന്‍ യാത്രാ ദുരിതമാണ് ഉണ്ടായിരുന്നത്. നിരവധി ഇരു ചക്രവാഹനങ്ങള്‍ അപകടപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഇവിടെ വീണ്ടും റോഡ് നിര്‍മിച്ചാല്‍ ഭാവിയില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ പൊഴി മുറിച്ച് റോഡ് വീണ്ടും തകരുമെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്ക്.
നിലവില്‍ റോഡ് മുറിച്ച ഭാഗത്ത് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയുകയാണെങ്കില്‍ ഭാവിയില്‍ പൊഴി മുറിച്ചാലും ഗതാഗതം സുഗമമായി നടക്കും. അതിനുള്ള സാധ്യതാ പഠനം നടത്താന്‍ ഇരവിപുരം,ചാത്തന്നൂര്‍ എം.എല്‍.എമാര്‍ ജില്ലാ വികസന യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലാ ഭരണകൂടം അനുകൂല നിലപാട് എടുത്തില്ല. ഇതും നാട്ടുകാരുടെ പ്രതിഷേധം ആളിക്കത്തിക്കാന്‍ ഇടവരുത്തി. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പ്രതിഷേധങ്ങള്‍ ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."