മെഡി. കോളജ് ജി.എച്ച്.എസ്.എസില്‍ മള്‍ട്ടിപര്‍പ്പസ് കോംപ്ലക്സ്
ചേവായൂര്‍: ജി.എച്ച്.എസ്.എസ് മെഡിക്കല്‍ കോളജ് ക്യാംപസില്‍ നടപ്പാക്കുന്ന മള്‍ട്ടി പര്‍പ്പസ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.
എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക അടുക്കള, ഡൈനിങ് ഹാള്‍, ഓഡിറ്റോറിയം, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് എന്നിവയാണ് സ്കൂളില്‍ നിര്‍മിക്കുന്നത്. 5.39 കോടി രൂപ വിനിയോഗിച്ച് നടത്തുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റീവ് സൊസൈറ്റിക്കാണ്. വിനോദ് സിറിയക്കാണ് മള്‍ട്ടിപര്‍പ്പസ് കോംപ്ലക്സിന്റെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നത്.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ സമാഹരിച്ച 2.37 ലക്ഷത്തിന്റെ ചെക്കും സ്കൂളിലെ താല്‍ക്കാലിക ജീവനക്കാരിയായ തുളസി നല്കിയ തുകയും സ്പീക്കര്‍ ഏറ്റുവാങ്ങി. സ്കൂളിന് പുതിയ യൂനിഫോം കൈമാറല്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ഷറീന വിജയന്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ മിനി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര് രാജേന്ദ്രന്, ഡെപ്യൂട്ടി പ്രധാനാധ്യാപകന് പി. മുരളീധരന്, പി.ടി.എ പ്രസിഡന്റ് അഡ്വ. സി.എം ജംഷീര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് സബിത, സ്റ്റാഫ് സെക്രട്ടറി രേഖാ നമ്പ്യാര്‍, പ്രിസം കോഡിനേറ്റര്‍ വി.കെ സതീശന് സംസാരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പൂര്‍ണമായി ഏറ്റെടുത്ത സ്കൂളില്‍ നിലവില്‍ 2700 ലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്.
പ്രിസം ഒന്നാംഘട്ടമായി 2.50 കോടി രൂപയും കോര്പറേഷന് അനുവദിച്ച 1.50 കോടി രൂപയും ഉള്‍പ്പെടെ വിനിയോഗിച്ച് സ്കൂളിലെ 35 ക്ലാസ്മുറികള് ഹൈടെക് ആക്കി മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."