HOME
DETAILS
MAL
കോണ്‍ഗ്രസിന്റെ തന്ത്രം: കോടിയേരി
backup
June 16 2019 | 19:06 PM
കണ്ണൂര്‍: കേരളാ കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് പിളര്‍പ്പിന്റെ പിന്നിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിളര്‍പ്പ് നേരത്തേ പ്രതീക്ഷിച്ചതാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. കേരളാ കോണ്‍ഗ്രസ് പിളര്‍ത്താന്‍ പി.ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ സംഘമാണ്. കേരളാ കോണ്‍ഗ്രസിനെ നാമാവശേഷമാക്കി കോട്ടയത്ത് കോണ്‍ഗ്രസിന്റെ ആധിപത്യമുറപ്പിക്കുകയാണ് ലക്ഷ്യം. രണ്ട് വിഭാഗവും നിലവില്‍ യു.ഡി.എഫിന്റെ ഭാഗമാണ്. ഈ പിളര്‍പ്പ് യു.ഡി.എഫില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കും.
സി.ഒ.ടി നസീറിനെതിരായ അക്രമത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്. അക്രമം നടത്തിയവര്‍ അത് പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."