തരിയോട് ക്ഷീരസംഘത്തിനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന്
തരിയോട്: ദുരിതനിവാരണത്തിനായി ക്ഷീരസംഘത്തിനു ലഭിച്ച കാലിത്തീറ്റയുടെയും മറ്റും വിതരണത്തില്‍ ക്രമക്കേടും സ്വജനപക്ഷപാതവും ഉണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സെക്രട്ടറി പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു.
ദുരിതനിവാരണ സമിതി മുഖേന 4,000 കിലോ കാലിത്തീറ്റ സംഘത്തിനു ലഭിച്ചു. കെ.എസ് കമ്പനി 2,000 കിലോ കാലിത്തീറ്റ ലഭ്യമാക്കി. ഇത് 240 കര്‍ഷകര്‍ക്കു 25 കിലോഗ്രാം വീതം വിതരണം ചെയ്തു. സംഘത്തിന്റെ നിരന്തര ഇടപെടലിനത്തുടര്‍ന്നു ടാറ്റ ഗ്രൂപ്പ് അനുവദിച്ച 364 ചാക്ക് കാലിത്തീറ്റ കമ്പനി ഉദ്യോഗസ്ഥര്‍ നേരിട്ടാണ് വിതരണം ചെയ്തത്. സംഘത്തില്‍ നിന്നു ശേഖരിച്ച പട്ടികപ്രകാരം ക്ഷീരകര്‍ഷകരുടെ ആധാറിന്റെ പകര്‍പ്പും കൈയൊപ്പും വാങ്ങിയശേഷമാണ് കാലിത്തീറ്റ വിതരണം ചെയ്തത്. സംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കു ഓരോ ചാക്ക് കാലിത്തീറ്റയാണ് നല്‍കിയത്. ദുരിതനിവാരണ സമിതി അനുവദിച്ച 30 കെട്ട് വൈക്കോല്‍ ഏറ്റവും അര്‍ഹതയുള്ള 50 പേരെ തെരഞ്ഞെടുത്താണ് നല്‍കിയത്. വൈക്കോല്‍ ലഭിച്ചവരുടെ പട്ടികയില്‍ ഭരണസമിതിയംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. വൈക്കോല്‍, തീറ്റപ്പുല്ല് എന്നിവ ഇറക്കുന്നതിനു ക്ഷീരവികസന വകുപ്പില്‍നിന്നു ആദ്യഘട്ടത്തില്‍ അനുവദിച്ച ഒരു ലക്ഷം രൂപ സഹായമായി കര്‍ഷകര്‍ക്കു ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗപ്പെടുത്തി വൈക്കോലും ചോളത്തണ്ടും വിതരണം ചെയ്തുവരികയാണ്. കാലവര്‍ഷത്തില്‍ തരിയോട് മേഖലയിലെ ക്ഷീര കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. സംഘത്തില്‍ പാല്‍ അളക്കുന്ന പാടത്തുംപീടിയേക്കല്‍ മൊയ്തുവിന്റെ ഏഴു പശുക്കളും വീടും തൊഴുത്തും നശിച്ചു. കാലിക്കുനി കവുങ്ങുംകണ്ടി കോളനിയിലെ കെ. ശശി, രമേശന്‍, സുനില്‍ എന്നിവരുടെ പശുക്കള്‍ ഒഴുകിപ്പോയി. സംഘം പരിധിയില്‍ മൂന്നു തൊഴുത്ത് പൂര്‍ണമായും ഏഴെണ്ണം ഭാഗികമായും തകര്‍ന്നു. 13 ഹെക്ടറില്‍ പുല്‍കൃഷി നശിച്ചു. സംഘത്തില്‍ പാല്‍ സംഭരണം ആയിരം ലിറ്ററോളം കുറഞ്ഞു. ഇത്രയും നാശം സംഭവിച്ച ക്ഷീരമേഖലയെ രക്ഷിക്കുന്നതിനു സംഘം മുന്നിട്ടിറങ്ങിയതിന്റെ ഫലമായാണ് കര്‍ഷകര്‍ക്കു കാലിത്തീറ്റയും മറ്റും സൗജന്യമായി ലഭിച്ചതെന്നും സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."