കൊട്ടാരക്കര വാഹനാപകടം; ഡ്രൈവര്‍മാരുടെ അശ്രദ്ധയെന്ന് പ്രാഥമിക നിഗമനം
കൊല്ലം: കൊട്ടാരക്കര വയക്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയ സംഭവത്തില്‍ ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങി. വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിന് വഴിവച്ചുവെന്നാണ് പ്രാഥമിക നിഗമനം. റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മിഷണര്‍ക്ക് നല്‍കും.
വാഹനങ്ങളുടെ വേഗത, ദൂരെ നിന്നുള്ള കാഴ്ചകുറവ്, വാഹനങ്ങള്‍ ഓടിച്ചിരുന്നവരുടെ ശ്രദ്ധകുറവ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഗതാഗത വകുപ്പിന്റെ പ്രത്യേക സംഘം അപകടസ്ഥലത്ത് എത്തി പരിശോധന നടത്തി. അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും പരിശോധിച്ചു. സമീപവാസികളില്‍ നിന്നും മൊഴി എടുത്തു. വാഹനങ്ങള്‍ ഓടിച്ചവരുടെ ഭാഗത്ത് ശ്രദ്ധക്കുറവ് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഇത് ശരിവയ്ക്കുന്നു. എം.സി റോഡില്‍ വയക്കല്‍ ഭാഗത്ത് അമിതവേഗത കാരണം അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.
ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍പെട്ട രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ സുഖം പ്രാപിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."