HOME
DETAILS

ജില്ലയില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി റിസര്‍ജന്റ് കേരള വായ്പാ പദ്ധതി

  
backup
September 18 2018 | 07:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%85%e0%b4%af

തൃശൂര്‍: പ്രളയക്കെടുതിയെ തുടര്‍ന്ന് വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും ദുരിതാശ്വാസ ധനസഹായമായി 10,000 രൂപ ലഭിച്ചവര്‍ക്കുമായി കുടുംബശ്രീ റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീമിലൂടെ കൈത്താങ്ങാകുന്നു. തിരിച്ചടവ് ഉറപ്പാക്കിക്കൊണ്ട് ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഉപജീവനോപാധികള്‍ നേടുന്നതിനുമാണ് കുടുംബശ്രീ അംഗത്വം ഉള്ളവര്‍ക്ക് 1,00,000 രൂപ വരെ പലിശ രഹിത വായ്പ ലഭിക്കുന്ന റിസര്‍ജന്റ് കേരള ലോണ്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നത്.
അയല്‍ക്കൂട്ടങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്ന വായ്പാ പദ്ധതിക്ക് സെപ്റ്റംബര്‍ 28 വൈകീട്ട് അഞ്ചിന് കുന്നംകുളം നഗരസഭാ ടൗണ്‍ഹാളില്‍ തുടക്കമാകും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പാ വിതരണം നല്‍കിക്കൊണ്ട് പദ്ധതി ആരംഭിക്കും.
ആദ്യഘട്ട പ്രവര്‍ത്തന പദ്ധതിയുടെ ആലോചനായോഗം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി ജ്യോതിഷ്‌കുമാര്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ആര്‍.ആര്‍ കനകാംബരന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി.കെ സതീഷ്‌കുമാര്‍, ജില്ലാ സഹകരണബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ആര്‍ രവിചന്ദ്രന്‍, പദ്ധതി ജില്ലാ പ്രോജക്ട് മാനേജര്‍ റെജി തോമസ് പങ്കെടുത്തു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ ധനസഹായമായ 10,000 രൂപക്ക് അര്‍ഹരായ പ്രളയ ബാധിത പ്രദേശങ്ങളിലെ കുടുംബശ്രീ അംഗങ്ങളെയാണ് ഈ വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനോ വീടീന്റെ ചെറിയ അറ്റകുറ്റപണികള്‍ക്കായി സാധനങ്ങള്‍ വാങ്ങുന്നതിനോ നഷ്ടമായ ഉപജീവനോപാധികള്‍ നേടുന്നതിനോ വായ്പാതുക ഉപയോഗിക്കാം. ഓരോ അയല്‍കൂട്ടങ്ങള്‍ക്കും 10 ലക്ഷം രൂപയാണ് വായ്പാ തുക. മുന്‍പ് വായ്പയെടുത്തിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ തുക കഴിഞ്ഞുള്ള തുക മാത്രമേ ലഭിക്കുകയുള്ളു. കുടുംബശ്രീ അയല്‍ക്കൂട്ട വായ്പയായിട്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത്.
വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരെ പ്രത്യേക പട്ടികയില്‍പ്പെടുത്തി തുടര്‍ന്നുള്ള സര്‍ക്കാരിന്റെ പദ്ധതികളില്‍ നിന്നും ഒഴിവാക്കും. വായ്പയുടെ പലിശ തുക സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റി കുടുംശ്രീ ജില്ലാമിഷന്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. ലോണ്‍ ആവശ്യമുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ നിശ്ചിത അപേക്ഷ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് നല്‍കണം. പ്രത്യേക വായ്പാ മേള സംഘടിപ്പിച്ചാണ് ബാങ്ക് വായ്പ നല്‍കുക. പദ്ധതിയുടെ ഭാഗമായി ഇന്നലെ സി.ഡി.എസുകള്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ചു.
ലഭിച്ച അപേക്ഷ തുടര്‍ന്ന് ബാങ്കുകളില്‍ എത്തിക്കും. സെപ്തംബര്‍ 19 മുതല്‍ 25 വരെ സി.ഡി.എസ് തലത്തില്‍ ജില്ലയില്‍ ലോണ്‍ മേള സംഘടിപ്പിക്കും. നിലവില്‍ 30,617 അപേക്ഷകളാണ് പ്രളയബാധിത പ്രദേശങ്ങളിലെ 4517 കുടുംബശ്രീ അയക്കൂട്ടങ്ങളില്‍ നിന്ന് സി.ഡി.എസിന് ലഭിച്ചിട്ടുള്ളത്. 279 കോടി 13 ലക്ഷത്തി 51500 രൂപയാണ് ഇതുവരെ അപേക്ഷിച്ചവര്‍ക്ക് നല്‍കുന്ന വായ്പാതുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago
No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago