ഇന്ത്യന്‍ നാവിക സേനയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ ജിദ്ദ തുറമുഖത്ത്
ജിദ്ദ : സഊദി നേവിയുമായി സംയുക്ത പരിശീലനം ലക്ഷ്യമിട്ട് ഇന്ത്യന്‍ നാവിക സേനയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ ജിദ്ദ തുറമുഖത്തെത്തി. ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് ത്രിശൂല്‍, ഐ.എന്‍.എസ് ആദിത്യ എന്നീ കപ്പലുകളാണ് ത്രിദിന സന്ദര്‍ശനാര്‍ഥം ജിദ്ദ ഇസ്ലാമിക് തുറമുഖത്തടുത്തിട്ടുള്ളത്. സഊദി നേവിയുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം സംയുക്ത പരിശീലനവും കായികവും സാമൂഹികവുമായ പരസ്പര സൗഹൃദവും സന്ദര്‍ശന ലക്ഷ്യം.
മിസൈല്‍ നശീകരണായുധം ഉള്‍പ്പെടെയുള്ള ആയുധ ശേഖരങ്ങളുടെ കലവറയായ ഐ.എന്‍.എസ് മുംബൈയുടെ കപ്പിത്താനായ ഫഌഗ് ഓഫീസര്‍ കമാന്റിംഗ് വെസ്റ്റേണ്‍ ഫഌറ്റ് റിയര്‍ അഡ്മിറല്‍ ആര്.ബി. പണ്ഡിറ്റാണ് സംഘത്തെ നയിക്കുന്നത്.
ഇന്ത്യയും സഊദി അറേബ്യയുമായുള്ള നൂറ്റാണ്ടുകളുടെ സൗഹൃദം അനുദിനം ശക്തിയാര്‍ജിച്ചുവരികയാണ്. പരസ്പര വ്യാപാരത്തില്‍ അഞ്ചു വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധനയാണുണ്ടായത്. ഇതോടൊപ്പം മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി സൗഹൃദ രാഷ്ട്രങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലും സന്ദര്‍ശന ലക്ഷ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."