ഭീകരസംഘടനകള്‍ക്ക് ധനസഹായം ലഭിക്കുന്നത് പാകിസ്താന്‍ തടയുന്നില്ലെന്ന് എഫ്.എ.ടി.എഫ്
ന്യൂയോര്‍ക്ക്: ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ജമാഅത്തുദ്ദഅ്‌വ, ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ തുടങ്ങിയ ഭീകരവാദ സംഘടനകള്‍ ഫണ്ട് സമാഹരിക്കുന്നത് പരിശോധിക്കുന്നതില്‍ പാക് സര്‍ക്കാര്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്.
ഭീകരവാദികള്‍ക്ക് ധനസഹായം ലഭിക്കുന്നത് തടയുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയായ എഫ്.എ.ടി.എഫ് ഇതിനായി പാകിസ്താന് നല്‍കിയ 27 നിര്‍ദേശങ്ങളില്‍ 25ഉം പാകിസ്താന്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് ഇന്നലെ യു.എസിലെ ഫ്‌ളോറിഡയില്‍ നടന്ന എഫ്.എ.ടി.എഫ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഇതിനാല്‍ ഐ.എം.എഫ്, ലോകബാങ്ക്, യൂറോപ്യന്‍ യൂനിയന്‍ എന്നിവ പാകിസ്താനെ തരംതാഴ്ത്തുന്നത് രാജ്യത്തെ സാമ്പത്തികസ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഒക്ടോബറിനു മുന്‍പേ എഫ്.എ.ടി.എഫ് നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കണമെന്നാണ് നിര്‍ദേശം.
ലഷ്‌കറും ജെയ്ഷും നടത്തുന്ന സ്‌കൂളുകള്‍, മദ്‌റസകള്‍, ക്ലിനിക്കുകള്‍, ആംബുലന്‍സുകള്‍ എന്നിവ പുനരുദ്ധരിക്കാന്‍ 70 ലക്ഷം ഡോളര്‍ ചെലവഴിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തിയോ എന്നതില്‍ വിശദീകരണം നല്‍കാന്‍ എഫ്.എ.ടി.എഫ് പാകിസ്താനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."