ട്രംപിന്റെ മകളും ഭര്‍ത്താവും രണ്ട് വര്‍ഷത്തിനിടെ സമ്പാദിച്ചത് 135 ദശലക്ഷം ഡോളര്‍
വാഷിങ്ടണ്‍: ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും ഭര്‍ത്താവ് ജേര്‍ഡ് കുഷ്‌നറും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 135 ദശലക്ഷം ഡോളര്‍ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ഇരുവരും രണ്ടു വര്‍ഷമായി ട്രംപിന്റെ ഉപദേശകരാണ്. അവരുടെ വിശാലമായ റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിംഗുകളും സ്റ്റോക്കുകളും ബോണ്ടുകളുമൊക്കെയാണ് വരുമാനം ഇത്രമാത്രം ഉയര്‍ത്തിയത്. ഇവാന്‍കയുടെ പേരിലുള്ള വാഷിംഗ്ടണ്‍ ഡി.സിയിലെ ഹോട്ടലില്‍നിന്നും 2018ല്‍ 3.95 മില്യണ്‍ ഡോളര്‍ വരുമാനമാണ് ലഭിച്ചത്. വിദേശ നയതന്ത്രജ്ഞന്മാരുടെ പ്രധാന സാങ്കേതമാണിത്. ഹാന്‍ഡ് ബാഗുകള്‍, ഷൂകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റൊരു കമ്പനിയില്‍ നിന്നും 1 മില്ല്യണ്‍ ഡോളര്‍ വരുമാനവും ഇതേ കാലയളവില്‍ ഇവാന്‍ക സമ്പാദിച്ചു.
ന്യൂയോര്‍ക്ക് സിറ്റി അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ വരുമാനമാണ് കുഷ്‌നര്‍ നേടിയത്. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ സ്ഥാപനമായ കേഡറിന്റെ ഓഹരിയില്‍ നിന്നും 25 മില്യണ്‍ ഡോളറും അദ്ദേഹം സമ്പാദിച്ചു. 28 മില്യണ്‍ ഡോളറാണ് ദമ്പതികളുടെ കഴിഞ്ഞ വര്‍ഷത്തെ കുറഞ്ഞ വരുമാനമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നു. വൈറ്റ് ഹൗസില്‍നിന്ന് ഇരുവരും ശമ്പളമൊന്നും കൈപ്പറ്റുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."