കുട്ടിയെ കൈമാറിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു
ബേക്കല്‍: കുട്ടികളില്ലാത്ത യുവതിക്ക് ആറ് മാസം പ്രായമായ കുട്ടിയെ കൈമാറിയ സംഭവത്തില്‍ ബേക്കല്‍ പൊലിസ് കേസെടുത്തു. ഉദുമ എരോല്‍ സ്വദേശിനിയായ യുവതിക്കും ഇവരുടെ ഭര്‍ത്താവിനുമെതിരേയാണ് കേസെടുത്തത്. അതിനിടെ കുട്ടിയെ പട്ടുവത്തെ സ്നേഹ നികേതനിലേക്കു മാറ്റി. ജില്ലാ കാറ്റില്ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്പേഴ്സന് മാലതി എസ്. ബോസിന്റെ നിര്‍ദേശ പ്രകാരമാണ് കുട്ടിയെ സ്നേഹ നികേതനിലേക്കു മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. എരോല്‍ സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവ് ദത്തെടുത്ത കുഞ്ഞാണെന്നു പറഞ്ഞ് ആറുമാസം പ്രായമായ പെണ്‍കുട്ടിയുമായി വീട്ടിലെത്തുകയായിരുന്നു.
തുടര്‍ന്ന് സംശയം തോന്നിയ ചിലര്‍ പൊലിസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. പിന്നാലെ പൊലിസ് യുവതിയുടെ ഭര്‍ത്താവിനെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ ബംഗളൂരുവിലേക്കുള്ള യാത്രയിലാണെന്നും തിരിച്ചെത്തിയ ശേഷം ദത്തെടുത്ത രേഖകള്‍ ഹാജരാക്കാമെന്നും പൊലിസിനോട് പറഞ്ഞതായി പറയുന്നു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."