വ്യവസായത്തിന് ബി.എസ്.എഫിന്റെ ഭൂമി
അഹമ്മദാബാദ്: കച്ച് ബോര്ഡറില് ബി.എസ്.എഫിന്റെ കീഴിലുള്ള അന്‍പതു കിലോമീറ്റര്‍ പ്രദേശം വ്യാവസായികാവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം. വിഷയത്തില്‍ ബി.എസ്.എഫ് അധികൃതര്‍ക്കും പ്രതിരോധ മന്ത്രാലയത്തിനും ഗുജറാത്ത് സര്‍ക്കാര്‍ കത്തയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യക്തമായ കൂടിയാലോചനകളും പ്ലാനിങ്ങുമില്ലാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്ന നിലപാടിലാണ് പ്രതിരോധ മന്ത്രാലയം. നിലവില്‍ ബി.എസ്.എഫിന്റെ കൈവശമാണെങ്കിലും ഈ ഭൂമി വെറുതെ കിടക്കുകയാണെന്നും അവിടെ വ്യവസായം തുടങ്ങുകയാണെങ്കില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസും ഇടപെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു സംസ്ഥാന സര്‍ക്കാരും പ്രതിരോധ മന്ത്രാലയവും ഉടന്‍ യോഗം ചേരുമെന്നും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."