ജോസഫ് പാര്‍ലമെന്ററി നേതാവ്; ചെയര്മാന് ജോസ് കെ. മാണി- നിലപാട് വ്യക്തമാക്കി റോഷി അഗസ്റ്റിന്
കോട്ടയം: പി.ജെ. ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ. മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയര്മാന് സ്ഥാനത്തിലാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡര്‍ പി.ജെ ജോസഫും ചെയര്മാന് ജോസ്.കെ മാണിയും എന്നതാണ് നിലപാടെന്നും റോഷി വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമ്പോള്‍ പാര്‍ട്ടി ചെയര്മാന് എന്ന നിലയില്‍ ജോസ് കെ. മാണി കൂടി ആ യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എയും എന്‍.ജയരാജ് എം.എല്‍.എയും വ്യക്തമാക്കി.
ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ 312 പേര് പങ്കെടുത്തു. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തേണ്ട ഔദ്യോഗിക ഫോറം സംസ്ഥാന കമ്മിറ്റിയാണ്. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാണ് ജോസ്.കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."