HOME
DETAILS
MAL
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് കെ കെ അബ്‌ദുറഹ്‌മാൻ ഖത്തറിനോട് വിട പറയുന്നു.
backup
June 17 2019 | 08:06 AM
ദോഹ . വയനാട് മുസ്ലിം യതീംഖാന ഖത്തർ ചാപ്റ്ററിന്റെ അദ്ധ്യക്ഷനായും സെക്രട്ടറിയുമായും, വയനാട് ജില്ലാ കെ എം സി സിയുടെയും മാനന്തവാടി മണ്ഡലം കെ എം സി സിയുടെയും ഭാരവാഹിയായും പ്രവർത്തിച്ച് സാമൂഹ്യ സന്നദ്ധ മേഖലകളിൽ സജീവമായിരുന്നു കെ കെ അബ്‌ദുറഹ്‌മാൻ.വയനാട് മുസ്ലിം യതീംഖാനയുടെ നേതൃത്വത്തിൽ ഇദ്ദേഹം ഇരുന്നിരുന്ന കാലഘട്ടത്തിൽ ആണ് ഏറ്റവും കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങളും പദ്ധതികളും ഖത്തർ കമ്മിറ്റി ആവിഷ്കരിച്ച് നടപ്പിൽ വരുത്തിയത്.
ഡബ്ള്യൂ എം ഒ ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ കെ എം സി സിയുടെയും കേരളാ ഇസ്‌ലാമിക് സെന്ററിന്റെയും സഹകരണത്തോടെ തുമാമ കെ എം സി സി ഹാളിൽ നടന്ന യാത്രയയപ്പ് യോഗം കെ എം സി സി സംസ്ഥാന അദ്ധ്യക്ഷൻ എസ് എ എം ബഷീർ ഉദ്ഘാടനം ചെയ്തു. കേരള ഇസ്‌ലാമിക് സെന്റർ പ്രസിഡണ്ട് അബൂബക്കർ ഖാസിമി ഉപഹാരം നൽകി ആദരിച്ചു, കെ എം സി സി വയനാട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് പി ഇസ്മായിൽ മെമന്റോ നൽകി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലം കമ്മിറ്റികൾക്ക് വേണ്ടി നാസർ ഈന്തൻ, അബ്ദുൽ റഷീദ് അമ്പലവയൽ, എം ഉമ്മർ എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു.
യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് തായമ്പത്ത് കുഞ്ഞാലി, മുഹമ്മദലി ഖാസിമി, ഒ എ കരീം, റഹീസ് പെരുമ്പ, ഇസ്മായിൽ ഹുദവി, എസ് കെ തങ്ങൾ, മരുതൂർ ഹമീദ് ഹാജി, അബ്ദു പാപ്പിനിശ്ശേരി, മുസ്തഫ പി കെ, ഷൈജൽ വെങ്ങപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. കെ കെ അബ്‌ദുറഹ്‌മാൻ മറുപടി നടത്തി. എം ഖാലിദ് അദ്ധ്യക്ഷനായ യോഗത്തിൽ റഈസ് അലി സ്വാഗതം പറഞ്ഞു. കെ ഹബീബുല്ല നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."