കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയില്‍; കയ്യടിച്ച് ഭരണകക്ഷി അംഗങ്ങളും
ന്യൂഡല്‍ഹി: ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധിഷേധം നടക്കുന്നതിടെ, കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചൊല്ലിയാണ് ചര്‍ച്ചയാവുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചൊല്ലാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് ഏവരെയും അമ്പരപ്പിച്ച് ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
ഇതോടെ ഭരണകക്ഷിയിലുള്ളവരടക്കം കൈയ്യടിക്കുകയും ചെയ്തു.
17-ാം ലോക്സഭയിലെ ഏറ്റവും സീനിയറായ എം.പിയാണ് മാവേലിക്കരയുടെ പ്രതിനിധിയായ കൊടിക്കുന്നില്‍ സുരേഷ്.
സീനിയര്‍ അംഗമായ കൊടിക്കുന്നില്‍ തന്നെയായിരിക്കും ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവെന്ന സൂചനയുമുണ്ടായിരുന്നു. കഴിഞ്ഞ സഭയില്‍ കക്ഷിനേതാവായിരുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇക്കുറി ജയിക്കാത്തതു കാരണമാണ് അടുത്തൊരാളെ കണ്ടെത്തേണ്ടി വന്നത്. ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."