പാതയോരത്തെ മരം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു
കരുവാരകുണ്ട്: കിഴക്കേതല ടൗണില്‍ ബസ് സ്റ്റാന്‍ഡിനു സമീപം സംസ്ഥാനപാതയില്‍ നില്ക്കുന്ന കാട്ടുമരുതിനത്തില് പെടുന്ന ഭീമന്‍മരം പരിസരവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. മരത്തിന്റെ മധ്യഭാഗത്തായി തടിയില്‍ കേടു വന്ന ഭാഗത്ത് വന്‍ ദ്വാരവും രൂപപ്പെട്ടിട്ടുണ്ട്.
മരത്തിനു സമീപം നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കാറ്റടിച്ചാല്‍ ഏതുനിമിഷവും മരം നിലംപൊത്താവുന്ന സാഹചര്യമാണന്നും പരിസരവാസികള്‍ പരാതിപ്പെടുന്നു.
അതേസമയം സംസ്ഥാന പാത നവീകരണത്തിന്റെ മറവില്‍ കോടികള്‍ വിലമതിക്കുന്ന വീട്ടി, തേക്ക്, ആഞ്ഞിലി, പ്ലാവ്- തുടങ്ങിയ വന്മരങ്ങള് രഹസ്യ ലേലം നടത്തി ചുരുങ്ങിയ വിലക്കു മുറിച്ചു കടത്തിയിരുന്നു. പരിസരവാസികള്‍ക്ക് ഭീഷണിയില്ലാത്ത നിരവധി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അധികൃതര്‍ തിടുക്കം കാണിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
കാര്യമായ വില ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് മരുതുമരം മുറിക്കാന്‍ അധികൃതര്‍ തയാറാകാത്തതെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."