റോഡ് ഉദ്ഘാടനത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റം
മലപ്പുറം: നവീകരിച്ച റോഡ് ഉദ്ഘാടനത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റം. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച പുല്ലാനൂര്‍ സ്‌കൂള്‍പടി കാട്യാംപാറ റോഡ് ഉദ്ഘാടനത്തിന് വാര്‍ഡ് മെമ്പര്‍ക്കൊപ്പം എത്തിച്ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റ് വി.പി സുമയ്യ ടീച്ചര്‍ക്ക് നേരെയാണ് സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റം.
പൂക്കോട്ടൂര്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ വിറളി പൂണ്ട ഇടതുപക്ഷപക്ഷ പ്രവര്‍ത്തകരാണ് പ്രസിഡന്റ് നേരെ അതിക്രമം അഴിച്ച് വിട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് 4 മണിയോടെയാണ് സംഭവം. പ്രദേശത്തെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഔദ്യോഗിക വാഹനത്തിലെത്തിയ പ്രസിഡന്റിനെ നേരെ ആക്രാശിക്കുകയും ഭീക്ഷണിപ്പെടുത്തുകയുമാണ് ചെയ്തത്. അക്രമ സംഭവത്തില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന് കേട്പാടുകള്‍ സംഭവിച്ചു. മഞ്ചേരി പോലീസ് സംഭവ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."