മുസ്ലിംകള് രാഷ്ട്രത്തിന്റെ ഭാഗമാണെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: മുസ്ലിംകള് രാഷ്ട്രത്തിന്റെ ഭാഗമാണെന്നും അല്ലെന്നും പറയുന്ന കാലത്ത് ഇവിടെ ഹിന്ദുത്വം അവശേഷിക്കില്ലെന്ന് ആര്.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. ഹിന്ദു രാഷ്ട്രം എന്നതിന്റെ അര്‍ഥം മുസ്ലിംകള് ഇല്ലാത്ത രാജ്യമെന്നല്ല, ഇന്ത്യയിലെ മുസ്ലിംകളെ ഹിന്ദു എന്ന വാക്കുകൊണ്ടാണ് ലോകരാഷ്ട്രങ്ങളിലുള്ളവര് വിശേഷിപ്പിച്ചിരുന്നത്. വിശ്വമാകുന്ന കുടുംബത്തെപ്പറ്റിയാണ് ഹിന്ദുരാഷ്ട്രം പറയുന്നത്.
ഡല്‍ഹിയില്‍ രണ്ടു ദിവസമായി തുടരുന്ന പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. സര്‍ക്കാരിലോ, ഭരണത്തിലോ ആര്.എസ്.എസിന് യാതൊരു താല്പര്യങ്ങളുമില്ല. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദേശവും നല്‍കിയിട്ടില്ല. ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൂടുതലായി ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ കാരണം മറ്റു പാര്‍ട്ടികളാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."