കിരണ്‍ ആരോഗ്യ സര്‍വേ: വിവരങ്ങള്‍ കൈമാറിയത് കേന്ദ്ര അനുമതിയില്ലാതെ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിരണ്‍ ആരോഗ്യ സര്‍വേയുടെ മറവില്‍ സംസ്ഥാനത്തെ പത്തു ലക്ഷത്തോളം പേരുടെ ആരോഗ്യവിവരങ്ങള്‍ കാനഡയിലെ പി.എച്ച്.ആര്‍.ഐ സ്ഥാപനത്തിനു നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ.
ഡാറ്റ കൈമാറാന്‍ കേന്ദ്രാനുമതി അനിവാര്യമാണെന്ന് പദ്ധതിയില്‍ പങ്കാളിയായിരുന്ന അച്യുതമേനോന്‍ സെന്ററിലെ ഒരുവിഭാഗം നിലപാടെടുത്തിരുന്നു. എന്നാല്‍, ആരോഗ്യസര്‍വേയില്‍ സാങ്കേതിക പങ്കാളിയായി കനേഡിയന്‍ സ്ഥാപനത്തെ ഉള്‍ക്കൊള്ളിച്ചതിനാല്‍ അവരെ സഹകരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ഡാറ്റ കൈമാറുന്നതില്‍ അപാകതയില്ലെന്നും അന്നത്തെ ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉത്തരവിറക്കുകയും ചെയ്തു.
സര്‍വേയുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളിലെല്ലാം പി.എച്ച്.ആര്‍.ഐ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഒടുവില്‍ ഉന്നതതല യോഗം കൊച്ചിയില്‍ ചേര്‍ന്നതു തന്നെ പി.എച്ച്.ആര്‍.ഐ തലവന്‍ ഡോ. സലിം യൂസഫിന്റെ സാന്നിധിയത്തിലായിരുന്നു. യോഗത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡയും ഉദ്യോഗസ്ഥരും കൊച്ചിയിലെത്തി. യോഗം ചേര്‍ന്ന വിവരം സര്‍വേയിലെ പ്രധാനിയായിരുന്ന ഡോ. വി. രാമന്‍കുട്ടിയും സ്ഥിരീകരിച്ചു. ഡാറ്റാ ശേഖരണത്തിന്റെ ചുമതലയുണ്ടായിരുന്ന അച്യുതമേനോന്‍ സെന്ററിലെ ഡോ. കെ.ആര്‍ തങ്കപ്പനു പി.എച്ച്.ആര്‍.ഐ തലവന്‍ അയച്ച കത്തു പ്രകാരം ആഴ്ചതോറും വിവരങ്ങള്‍ കൈമാറാനുള്ള സര്‍ക്കാര്‍ അനുമതിയെക്കുറിച്ച് പറയുന്നുമുണ്ട്. കിരണ്‍ സര്‍വേയുമായി പി.എച്ച്.ആര്‍.ഐയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുമ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."