'ഉെക്രെനിലെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ പകുതിയും ഇന്ത്യക്കാര്‍'
കൊച്ചി: ഉക്രൈനിലെ മെഡിക്കല്‍ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്നവരില്‍ 50 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണെന്ന് ഉക്രൈന് വിദ്യാഭ്യാസ ശാസ്ത്ര മന്ത്രാലയത്തിലെ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ഒലേന ഷപോവലോവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാജ്യാന്തര തലത്തില്‍ മികച്ച തൊഴില്‍ സാധ്യതയും ആഗോള അംഗീകാരവുമുള്ള പ്രൊഫഷണല്‍ കോഴ്സുകളുമാണ് സര്‍ക്കാര്‍ യൂനിവേഴ്സിറ്റികള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുപ്പതിലധികം യൂനിവേഴ്സിറ്റികള്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉക്രൈനിലേക്ക് പോകുന്നതിന് മുന്‍പ് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് എടുക്കണം. ഉക്രൈനില്‍ മെഡിക്കല്‍ ബിരുദം എടുക്കുന്നവര്‍ തിരിച്ച് ഇന്ത്യയിലെത്തി പ്രാക്ടീസ് ചെയ്യുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ക്രീനിങ് ടെസ്റ്റ് പാസാകണം. എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസിന്റെ തുല്യത നേടണം. മെഡിക്കല്‍ കോഴ്സിന് 3,500 മുതല്‍ 4,300 ഡോളര്‍ വരെയാണ് ചെലവ് വരുന്നത്. എന്‍ജിനിയറിങ് കോഴ്സുകള്‍ക്ക് 2,200 ഡോളറിനും 3,000 ഡോളറിനുമിടയിലാണ് ചെലവ്.
ഗവ. അംഗീകൃത ഏജന്‍സിയായ അനിക്സ് എജ്യുക്കേഷന്‍ വഴിയാണ് പ്രവേശനനടപടികള്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു. അനിക്സ് എജ്യുക്കേഷന്റെ ഡയറക്ടര്‍ അലക്സ് തോമസ്, ഉക്രൈന് ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന് ആന്റ് യൂറോപ്യന്‍ ഇന്റഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഗന്ന നൊവോസാദ്, ഉക്രൈന് പാര്‍ലമെന്ററി കമ്മിറ്റി സെക്രട്ടേറിയേറ്റിന്റെ ഉപമേധാവി ഒലേന കോസിയേവ്സ്ക എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."