HOME
DETAILS
MAL
ആണവസംഭരണ പരിധി ഇറാന് പത്ത് ദിവസത്തിനുള്ളില്‍ ലംഘിക്കുമെന്ന് എ.ഇ.ഒ.ഐ
backup
June 17 2019 | 17:06 PM
തെഹ്റാന്: ആണവ സംഭരണത്തില്‍ 2015ല്‍ നിലവില്‍വന്ന കരാറിലെ പരിധി ഇറാന് പത്ത് ദിവസത്തിനുള്ളില്‍ ലംഘിക്കുമെന്ന് ആണവ ഏജന്‍സിയായ എ.ഇ.ഒ.ഐ.
ആണവ സമ്പുഷ്ടീകരണത്തിനായുള്ള പരിധിയാണ് ജൂണ്‍ 27 ഓടെ ഇറാന് മറികടക്കുകയെന്ന് ആണവ ഏജന്‍സി പറഞ്ഞു. ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് മുതല്‍ ഇറാന് സമ്പുഷ്ടീകരണം നാല് മടങ്ങായി വര്‍ധിപ്പിച്ചിരുന്നു. കരാറില്‍ അനുവദിച്ച 300 കി.ഗ്രാം എന്ന പരിധിയില്‍ ഇറാന് ഉടന്‍ എത്തുമെന്ന് ആണവ ഏജന്‍സിയുടെ ഇറാന് വക്താവ് ബെഹ്റോസ് കമല്‍വാന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."