HOME
DETAILS

പാക് സൈനിക വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി

  
backup
June 17 2019 | 17:06 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95%e0%b4%a8%e0%b4%be%e0%b4%af-%e0%b4%ae

 

ഇസ്‌ലാമാബാദ്: പാക് സൈന്യത്തിന്റെ വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതന്‍ കൊലപ്പെടുത്തി. ആക്ടിവിസ്റ്റും ബ്ലോഗറുമായ മുഹമ്മദ് ബിലാല്‍ ഖാന്‍(22) ആണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. ട്വിറ്ററില്‍ 16,000 പേരും ഫേസ്ബുക്കില്‍ 22,000 പേരും ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്.
ഞാറാഴ്ച രാത്രിയില്‍ ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് ഇസ്‌ലമാബാദിലെ ജി-9 എന്ന സ്ഥലത്തെത്തിയ ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
കഠാര ഉപയോഗിച്ചാണ് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്ന് പൊലിസ് സുപ്രണ്ട് സദ്ദാന്‍ മാലിക് നഈം പറഞ്ഞു. പ്രദേശത്ത് നിന്ന് വെടിയൊച്ച കേട്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
ഇദ്ദേഹത്തിന്റെ സുഹൃത്തിനും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കാര്യം വ്യക്തമായിട്ടില്ല.
ബിലാല്‍ ഖാന്റെ കൊലപാതകത്തിന് പിന്നില്‍ സൈന്യവും രഹസ്യന്വേഷണ വിഭാഗമായ ഐ.എസ്.ഐയുമാണെന്ന് നിരവധി പേര്‍ ആരോപിച്ചു.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് മുഹമ്മദ് ബിലാല്‍ ഖാന്‍ എന്ന ഹാഷ് ടാഗോടെ പാകിസ്താനിലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണവുമായി നിരവധി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  31 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago