HOME
DETAILS

പണം പോകുമോ; ജീവനക്കാര്‍ ഒറ്റക്കെട്ടാകും

  
backup
September 18 2018 | 19:09 PM

%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%95%e0%b5%81%e0%b4%ae%e0%b5%8b-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92

കൊല്ലം: പണം പോകുന്ന കേസാണോ, ജീവനക്കാര്‍ രാഷ്ട്രീയ യൂനിയന്‍ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടാകും. ജീവനക്കാര്‍ വിസമ്മതപത്രം നല്‍കിയില്ലെങ്കില്‍ പ്രളയദുരിതം മറികടക്കാന്‍ ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സംസ്ഥാനത്ത് എല്ലാ ഡിപ്പോകളിലും യൂനിയന്‍ വ്യത്യാസമില്ലാതെ കൂട്ട വിസമ്മതപത്രം നല്‍കുന്നത്.

സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഭരണ അനുകൂല സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 22 വരെ വിസമ്മതപത്രം നല്‍കാന്‍ സമയമുണ്ടെങ്കിലും എല്ലാ ജീവനക്കാരും അതിനു മുന്‍പുതന്നെ വിസമ്മതപത്രം സമര്‍പ്പിക്കുന്നതിനുള്ള തിരക്കിലാണ്.
ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ആയിരം കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും കുറയ്ക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. അതനുസരിച്ച് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും സിംഗിള്‍ ഡ്യൂട്ടിമാത്രം ചെയ്താല്‍ മതിയെന്നാണ് തീരുമാനം.
ഡ്യൂട്ടിയുള്ള എട്ടുമണിക്കൂറില്‍ ആറര മണിക്കൂര്‍ ഡ്രൈവര്‍ സ്റ്റിയറിങിന് മുന്‍പില്‍ ഉണ്ടാകണം. ബാക്കി വരുന്ന ഒന്നര മണിക്കൂറാണ് സര്‍വിസ് ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങളും വിശ്രമസമയവും. തിരക്കുള്ള സര്‍വിസുകളിലായാലും എട്ടുമണിക്കൂര്‍ മാത്രമാണ് ഡ്യൂട്ടിസമയം. ഇതോടെ സര്‍വിസുകള്‍ താളംതെറ്റുകയും യാത്രാദുരിതമേറുകയുമാണ്.
എന്നാല്‍, സര്‍ക്കാര്‍നയം നടപ്പാക്കുകയാണ് താന്‍ ചെയ്യുന്നതെന്ന എം.ഡിയുടെ വിശദീകരണത്തെ തുടര്‍ന്നുള്ള ജീവനക്കാരുടെ പ്രതിഷേധത്തിന്റെ ഭാഗമാണ് കൂട്ടവിസമ്മതപത്ര സമര്‍പ്പണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  12 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  12 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  12 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  12 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  12 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  12 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  12 days ago