തളിപ്പറമ്പില്‍ വീണ്ടും കവര്‍ച്ച അര കിലോ വെള്ളിയും നാല് ഗ്രാം സ്വര്‍ണവും നഷ്ടപ്പെട്ടു
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും മോഷണം. മാര്‍ക്കറ്റ് റോഡില്‍ പഴയ മാവേലി സ്റ്റോറിനു സമീപം പ്രവര്‍ത്തിക്കുന്ന ത്രിശൂല്‍ സില്‍വര്‍ റിഫൈനറി ആന്റ് ഗോള്‍ഡ് കവറിങ് സ്ഥാപനത്തില്‍ നിന്ന് അര കിലോഗ്രാം വെള്ളിയും നാല് ഗ്രാം സ്വര്‍ണവും നഷ്ടമായി. പാലകുളങ്ങരയില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി സൂര്യദാസിന്റേതാണ് സ്ഥാപനം. രാവിലെ സൂര്യദാസ് കട തുറക്കാനെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്തതായി കണ്ടത്. ഉരുക്കി കട്ടിയാക്കിയ വെള്ളിയാണ് നഷ്ടപ്പെട്ടത്. അന്‍പതിനായിരം രൂപ വിലമതിക്കും. തളിപ്പറമ്പ് അഡീഷണല്‍ എസ്.ഐ കെ പ്രേമരാജന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച്ച മെയിന്‍ റോഡിലെ കടകളിലും ഏഴാംമൈലിലെ സൂപ്പര്‍മാര്‍ക്കറ്റിലും അടക്കം ഒമ്പതിടങ്ങളില്‍ കവര്‍ച്ച നടന്നിരുന്നു. ഈ കേസില്‍ അറസ്റ്റിലായ തൊരപ്പന് സന്തോഷിനേയും രണ്ട് കൂട്ടാളികളേയും കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരത്തു പിടികൂടിയിരുന്നു. പൊലിസ് ജാഗ്രത പുലര്ത്തിവരുന്നതിനിടെയാണ് വീണ്ടും കവര്‍ച്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."