ഉഷ്ണതരംഗം: ബിഹാറില്‍ മരണം 184
ഗയ: ഉഷ്ണതരംഗത്തെ തുടര്‍ന്ന് ബിഹാറിലെ ഗയയില്‍ മരണസംഖ്യ ഉയര്‍ന്നു. ഇവിടെ ഇതുവരെ 184 പേര്‍ കൊടുംചൂടില്‍ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഔറംഗാബാദ്, നവാഡ ജില്ലകളും ഉഷ്ണതരംഗ ഭീതിയിലാണ്. കൊടുംചൂടില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതും മറ്റും തടയാന്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഗയയിലും പട്‌നയിലും 45 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
ഗയയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലിരുന്നവരാണ് മരിച്ചത്. നിരവധിപേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
വീടിന് പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
വീടിന് പുറത്തിറങ്ങാതിരിക്കുകയാണ് നല്ലതെന്നും കൊടുംചൂട് തലച്ചോറിന്റെയും ശരീരാവയവങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ മുന്നറിയിപ്പ് നല്‍കി.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഉഷ്ണതരംഗ ഭീഷണിയിലാണ്. കഴിഞ്ഞമാസം രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ 46 ഡിഗ്രിയിലേറെയായിരുന്നു ചൂട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."