കടലില്‍നിന്നു ലഭിച്ച മത്സ്യങ്ങളുടെ കണക്ക് നാളെ അറിയാം
കൊച്ചി: ഇന്ത്യന്‍ കടലില്‍നിന്നു കഴിഞ്ഞ വര്‍ഷം ലഭിച്ച മത്സ്യങ്ങളുടെ കണക്ക് നാളെ അറിയാം. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ ) നാളെയാണ് കണക്കുകള്‍ പുറത്തുവിടുക. ഓരോ വര്‍ഷവും സി.എം.എഫ്.ആര്.ഐ പുറത്തുവിടുന്ന സമുദ്ര മത്സ്യ ലഭ്യതയുടെ വിവരങ്ങളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട നിയമ നിര്‍മാണങ്ങള്‍ക്കും മറ്റ് പഠനങ്ങള്‍ക്കും ആധാരമാക്കുന്നത്.
എല്ലാ തീരദേശ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 1,511 ലാന്‍ഡിങ് സെന്ററുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ സമാഹരിച്ചാണ് സി.എം.എഫ്.ആര്.ഐ റിപ്പോര്‍ട്ട് തയാറാക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മത്സ്യ ലഭ്യത ഗണ്യമായി കുറഞ്ഞുവരികയാണ്. മത്തിയുടെ ലഭ്യതയിലുണ്ടായ കുറവാണ് കേരളത്തിന്റെ മത്സ്യ മേഖലക്ക് വലിയ തിരിച്ചടിയായത്. 2012ന് ശേഷം ഓരോ വര്‍ഷവും സംസ്ഥാനത്തിന്റെ മത്സ്യ ലഭ്യത കുറഞ്ഞുവരുന്നതായാണ് കണ്ടെത്തല്‍.
2015ല്‍ മാത്രം തൊട്ടു മുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് മത്തിയുടെ ലഭ്യതയില്‍ 55 ശതമാനമാനമാണ് കുറവുണ്ടായത്. 2012ന് ശേഷം കേരളത്തിന്റെ മത്സ്യ മേഖലയില്‍ പതിനായിരം കോടിയുടെ നഷ്ടം സംഭവിച്ചതായാണ് സി.എം.എഫ്.ആര്.ഐയുടെ കണക്ക്. 2015ല്‍ സംസ്ഥാനത്തെ മൊത്ത മത്സ്യ ലഭ്യതയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനമായിരുന്നു കുറവ്. ഈ സാഹചര്യത്തില്‍, സി.എം.എഫ്.ആര്.ഐയുടെ 2016ലെ സമുദ്ര മത്സ്യ ലഭ്യതയെ കുറിച്ചുള്ള റിപ്പോര്‍ട്ടിനെ ഇന്ത്യന്‍ മത്സ്യ മേഖല അതീവ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. മത്തിയുടെ ലഭ്യതയില്‍ ഇനിയെങ്കിലും വര്ധനവുണ്ടായിട്ടുണ്ടോയെന്നറിയാനാണ് ഏവരും ഓരോരുത്തരും കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."