HOME
DETAILS

ട്വിറ്റർ വഴി പ്രവാചകനെയും രാജ്യത്തെയും അപകീർത്തിപ്പെടുത്തി; സഊദിയില്‍ ആലപ്പുഴ സ്വദേശിക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും

  
backup
September 18 2018 | 22:09 PM

social-media-bad-track-alappuzha-native-culprit

റിയാദ് : സഊദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തി നടത്തിയ കേസില്‍ മലയാളി എഞ്ചിനീയര്‍ക്ക് സഊദി കോടതി ശിക്ഷ വിധിച്ചു.

കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെ അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ (19 ലക്ഷം രൂപ) മാണ് ശിക്ഷ വിധിച്ചത്.

നാല് മാസം മുന്‍പ് രാജ്യത്തെ നിയമ വ്യവസ്ഥിതിക്കെതിരെയും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ അധിക്ഷേപിച്ച കേസിലാണ് ദമാം ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

സഊദി അരാംകോയുടെ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ് എന്‍ജിനീയറായ വിഷ്ണു ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്ററില്‍ ആശയവിനിമയം നടത്തിയതിനെ തുടര്‍ന്നാണ് ദഹ്‌റാന്‍ പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ കേസില്‍ ഇടപെട്ടിരുന്നു.

രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് സഊദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗത്തില്‍ കടുത്ത ശിക്ഷ പ്രഖ്യാപിച്ചത്.

അധിക്ഷേപം, വഞ്ചന, അസത്യം പ്രചരിപ്പിക്കല്‍, മത സ്പര്‍ദ്ധ വളര്‍ത്തല്‍, നിന്ദിക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍ തുടങ്ങി സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്താല്‍ അഞ്ചു വര്‍ഷം വരെ തടവും മൂന്നു ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ് തുടങ്ങി സോഷ്യല്‍ മീഡിയ വഴി ദുരുപയോഗം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് വിധി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  2 months ago
No Image

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

uae
  •  2 months ago
No Image

ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ

oman
  •  2 months ago
No Image

രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് 

Kerala
  •  2 months ago