ഉടമകള്‍ സ്ഥലം വിട്ടുനല്‍കുന്നില്ല: മയ്യിലില്‍ റോഡ്പണി നിലച്ചു
മയ്യില്‍: മയ്യില്‍ വേളം അമ്പലം റോഡ് നവീകരണം പാതിവഴിയില്‍ നിലച്ചത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. റോഡ് വീതി കൂട്ടുന്നതിന് സ്ഥലം വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ തയാറാവാത്തതാണ് റോഡ് പണി നിലയ്ക്കാന്‍ കാരണം.
പ്രവൃത്തി നടത്തുന്നതിനു മുന്നോടിയായി മയ്യില്‍ ഹൈസ്‌കൂളിന് മുമ്പില്‍ നിന്ന് 200 മീറ്റര്‍ ദൂരം വരെ കരാറുകാര്‍ ക്വാറിയില്‍ നിന്നുള്ള നേരിയ പൊടി റോഡില്‍ വിതറിയിരുന്നു. റോഡ് പണി നിലച്ചതോടെ യാത്രക്കാരും പ്രദേശവാസികളും പരിസരത്തെ കടയുടമകളും പൊടിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിലൂടെയുള്ള കാല്‍നടപോലും ദുഷ്‌കരമായി മാറി.
മയ്യില്‍ ഹൈസ്‌കൂളിനു മുന്നില്‍ നിന്ന് വേളം മൃഗാശുപത്രി വരെ 871 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് എട്ടുമീറ്ററായി വീതി കൂട്ടുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ 22.5 ലക്ഷം രൂപ ചെലവഴിച്ച് മയ്യില്‍ ഗ്രാമ പഞ്ചായത്താണ് വേളം മഹാഗണപതി ക്ഷേത്രത്തിലേക്കുള്ള റോഡ് നവീകരിക്കുന്നത്. ചെക്കിക്കടവ് പാലം തുറക്കുന്നതോടെ മലയോര മേഖലയിലേക്കുള്ള പ്രധാന യാത്രാമാര്‍ഗമായും ഇതുമാറും. റോഡ് വീതി കൂട്ടല്‍, ഓവുചാല്‍ നിര്‍മാണം, ടാറിങ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. സ്ഥലം ഉടമസ്ഥരുടെ അനുമതി വാങ്ങാതെയാണ് അധികൃതര്‍ പ്രവൃത്തി ആരംഭിച്ചത്. കാലവര്‍ഷത്തിന് മുമ്പ് ടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും അധികൃതരുടെ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."