എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതരുടെ അമ്മമാര്‍ വീണ്ടും സമരമുഖത്തേക്ക്
കാസര്‍കോട്: എന്‍ഡോസള്‍ ദുരിതബാധിതര്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇരകളുടെ അമ്മമാര്‍ വീണ്ടും സമരമുഖത്തേക്ക്. മുഖ്യമന്ത്രിയെയും മറ്റുബന്ധപ്പെട്ടവരെയും നേരില്‍ കണ്ടുകാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് പുതിയ സമരമുഖം തുറക്കുക. പ്രക്ഷോഭത്തിന്റെ തുടക്കമെന്ന നിലയില്‍ കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും സമരസന്ദേശ കണ്‍വന്‍ഷന്‍ നടത്തും. ഒക്ടോബര്‍ 15നു കലക്ടറേറ്റ് മാര്‍ച്ചും ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം മുതല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ അനിശ്ചിതകാല പട്ടിണിസമരം നടത്താനും പീഡിത ജനകീയ മുന്നണി യോഗം തീരുമാനിച്ചു.
2017 ജനുവരി 10നു സുപ്രീംകോടതി നടത്തിയ വിധിയില്‍ മുഴുവന്‍ ദുരിതബാധിതര്‍ക്കും മൂന്നുമാസം കൊണ്ട് അഞ്ചുലക്ഷം രൂപ നല്‍കാനും ആജീവനാന്ത ചികിത്സക്കും തീരുമാനമുണ്ടായെങ്കിലും നടപ്പാക്കാതെ പോവുകയാണ്. പുനരധിവാസ ഗ്രാമത്തെക്കുറിച്ചും ബഡ്‌സ് സ്‌കൂളുടെ മെച്ചപ്പെടുത്തലിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായിട്ടും മുന്നോട്ടുപോകുന്നില്ലെന്നും നഷ്ടപരിഹാരത്തിനും കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനുള്ള പ്രത്യേക ട്രിബ്യുണല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ എന്താണ് വൈകുന്നതെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ അട്ടിമറിക്കുന്നത് ആര്‍ക്കു വേണ്ടിയെന്നും യോഗം ചോദിച്ചു.
മുനീസ അമ്പലത്തറ അധ്യക്ഷയായി. ഗോവിന്ദന്‍ കയ്യൂര്‍, എം. സുബൈദ, കെ. സമീറ, സി. പുഷ്പലത, സിബി അലക്‌സ്, സുനിതാ ജോര്‍ജ്, കെ.വി മുകുന്ദകുമാര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.
കേസ് പിന്‍വലിക്കല്‍; സര്‍ക്കാര്‍ നീക്കത്തെ
എതിര്‍ക്കില്ലെന്ന് കേന്ദ്രസര്‍വകലാശാല
കാസര്‍കോട്: നാഗരാജുവെന്ന വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ആ കേസ് പിന്‍വലിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ കേന്ദ്ര സര്‍വകലാശാല എതിര്‍ക്കില്ലെന്ന് തീരുമാനിച്ചു. കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പുറത്താക്കപ്പെട്ട വിദ്യാര്‍ഥി അഖിലിന് മാപ്പു നല്‍കണമെുള്ള പി. കരുണാകരന്‍ എം.പിയുടെ നിര്‍ദേശം സര്‍വകലാശാല എക്‌സിക്യുട്ടിവ് കൗണ്‍സിലിനു മുന്‍പില്‍ വെക്കാമെന്ന് യോഗം തീരുമാനിച്ചു.
ഡോ. പ്രസാദ് പന്ന്യനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോ. പ്രസാദ് പന്ന്യന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് വൈസ് ചാന്‍സലര്‍ മെമ്മോ നല്‍കിയിട്ടുണ്ടെന്നും അതിന് 10 ദിവസം നീട്ടി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡോ. പ്രസാദ് പന്ന്യന്റെ കത്ത് വൈസ് ചാന്‍സലറുടെ ഓഫിസില്‍ ലഭിച്ചിട്ടുണ്ടെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.
വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം അന്വേഷണം നടത്തി സര്‍വിസ് ചട്ടങ്ങള്‍ പ്രകാരം വേണ്ട നടപടികള്‍ സ്വീകരിക്കും. 11നുനടന്ന സമരത്തോടനുബന്ധിച്ചുണ്ടായ അക്രമത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍, കേന്ദ്ര സര്‍വകലാശാല പൊലിസിന്റെ നടപടികള്‍ക്കനുസരിച്ച് മുന്‍പോട്ട് പോകുമെന്നും തീരുമാനിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍, പി. കരുണാകരന്‍ എം.പി, കെ.വി കുഞ്ഞിരാമന്‍ എം.ല്‍.എ, ഡിവൈ.എസ്.പി വിശ്വംഭരന്‍, ഡെപ്യൂട്ടി കലക്ടര്‍ രാമചന്ദ്രന്‍, പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. കെ. ജയപ്രസാദ്, രജിസ്ട്രാര്‍ ഡോ. എ. രാധകൃഷ്ണന്‍ നായര്‍, പരീക്ഷാ കട്രോളര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."