പെരിങ്ങത്തൂരില്‍ കടല വണ്ടിക്ക് തീപിടിച്ചു
ചൊക്ലി: പെരിങ്ങത്തൂര്‍ ടൗണില്‍ ഗ്യാസ് ഉപയോഗിച്ച് വ്യാപാരം നടത്തുന്ന കടല വണ്ടിക്ക് തീപിടിച്ചു. ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം കടല വണ്ടിക്കുള്ളില്‍ പ്രത്യേകം അറയുണ്ടാക്കി സൂക്ഷിച്ച ഗ്യാസിനാണു തീപിടിച്ചത്. തീപിടുത്തം നടന്ന ഉടന്‍ ഓടിക്കൂടിയ ജനക്കൂട്ടം ഗ്യാസ് കണ്ടതോടെ പരിഭ്രാന്തരായി. പാനൂരില്‍ നിന്ന് അഗ്‌നിശമന എത്തുമ്പോഴേക്കും നാട്ടുകാര്‍ തീയണച്ചു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്. സംഭവം നടന്ന ഉടന്‍ രണ്ടു ഗ്യാസ് സിലിണ്ടറുകള്‍ വാഹനത്തില്‍ കടത്തിക്കൊണ്ടു പോയതായി നാട്ടുകാര്‍ പറഞ്ഞു. പൊതുസുരക്ഷയ്ക്കു ഭീഷണിയാവുന്ന രീതിയില്‍ കച്ചവടം നടത്തിയതിനെതിരെ ഉടമ പെരിങ്ങത്തൂര്‍ തേക്കിലയില്‍ കരുണനെതിരെ ചൊക്ലി പൊലിസ് കേസെടുത്തു.അനധികൃതമായി ഗ്യാസ് ഉപയോഗിച്ച് തട്ടുകടകള്‍ നടത്തുന്നത് ജീവന് ഭീഷണിയാകുന്നു. ജനങ്ങള്‍ തിങ്ങി നില്‍ക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്യാസ് ഉപയോഗിക്കുന്നത് വന്‍ അപകടമാണ് ഒളിഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."