കേരള ഇ-മാര്‍ട്ട് സജീവം: ആറു മാസത്തിനിടെ 1,449 രജിസ്‌ട്രേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ അവസരമൊരുക്കുന്നതിന് വ്യവസായ വകുപ്പ് തയാറാക്കിയ കേരളാ ഇ മാര്‍ക്കറ്റ് വെബ് പോര്‍ട്ടല്‍ സജീവം. ആറുമാസത്തിനിടെ ഉല്‍പാദകരും വിപണനക്കാരുമായ 1,449 പേര്‍ രജിസ്റ്റര്‍ ചെയ്തു. മെയ് 12 നാണ് പോര്‍ട്ടല്‍ പുറത്തിറക്കിയത്.
രജിസ്റ്റര്‍ ചെയ്തവരില്‍ കൂടുതലും ഉല്‍പാദകരാണ്. 14 ജില്ലകളിലായി 1,331 സ്ഥാപനങ്ങള്‍ ഉല്‍പന്നങ്ങളുടെ വിപണനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 33 പൊതുമഖലാ സ്ഥാപനങ്ങളും നിലവില്‍ പോര്‍ട്ടല്‍ സൗകര്യം ഉപയോഗിക്കുന്നുണ്ട്. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. 322 സ്ഥാപനങ്ങള്‍ ഇവിടെ ഇ മാര്‍ക്കറ്റ് പോര്‍ട്ടല്‍ സംവിധാനം ഉപയോഗിച്ചു. എറണാകുളത്ത് 147ഉം, കോട്ടയത്ത് 140ഉം സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളാണ് പോര്‍ട്ടലില്‍ കൂടുതലും.
ഈ മേഖലയില്‍ നിന്ന് 330 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, മരവ്യവസായം, കൃഷി, പ്ലാസ്റ്റിക്, കരകൗശലം, ലോഹവ്യവസായം തുടങ്ങി മുപ്പത്തഞ്ചോളം മേഖലയിലുള്ള സംരംഭങ്ങള്‍ സര്‍ക്കാരിന്റെ നൂതന സംവിധാനം ഉപയോഗിക്കുന്നുണ്ട്. സംരംഭകര്‍ക്ക് അവരുടെ സ്ഥാപനത്തെക്കുറിച്ചും ഉല്‍പന്നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ചേര്‍ക്കാനും ഉല്‍പന്നങ്ങളുടെ ചിത്രവും, വിലവിവരവും, ഉല്‍പന്നത്തെക്കുറിച്ച് ചെറിയ വിവരണവും നല്‍കാനും സൗകര്യം ഒരുക്കിയാണ് പോര്‍ട്ടല്‍ സജ്ജമാക്കിയത്. ഉല്‍പന്നത്തിന്റെ ഉടമകളുമായി വിതരണക്കാര്‍ക്ക് ഫോണ്‍ വഴിയോ, ഇമെയില്‍ വഴിയോ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ബന്ധപ്പെടാനാകുമെന്നതും സവിശേഷതയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് ആണ് വെബ്‌പോര്‍ട്ടലിന്റെ ചുമതല. ംംം. സലൃമഹമലാമൃസല.േ രീാ, ംംം. സലൃമഹമലാമൃസല.േ ീൃഴ എന്നതാണ് വെബ്‌സൈറ്റ് വിലാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."