പണം തട്ടിയ കേസിലെ പ്രതിയുമായി തെളിവെടുത്തു
ചെറുപുഴ: വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ രണ്ടാം പ്രതി ചെറുപുഴ അറിയിരുത്തിയിലെ ഷമീം മുഹമ്മദ്(28)നെ ചാവക്കാട് പൊലിസ് തെളിവെടുപ്പിനായി ചെറുപുഴയില്‍ എത്തിച്ചു. പ്രതികള്‍ നടത്തിയിരുന്ന ചെറുപുഴയിലെ സൈബര്‍ പാലസ് എന്ന സ്ഥാപനത്തിലും പണമിടപാട് നടത്തിയ ബാങ്കുകളിലുമാണ് തെളിവെടുപ്പ് നടത്തിയത്. ഓഫിസിലെ കംപ്യൂട്ടര്‍ കസ്റ്റഡിയിലെടുത്തു. പയ്യോളി സ്വദേശികളായ പി. യൂനസ്, നജീബ് എന്നിവരാണ് ഷമീം മുഹമ്മദ്, സഹോദരന് ഷമീര്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. ഇതില്‍ ഷമീം മുഹമ്മദിനെ ചെറുപുഴ എസ്.ഐ എം.എന്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഒന്നാം പ്രതിയായ ഷമീര്‍ മുഹമ്മദ് പയ്യന്നൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന. 2017 നവംബര്‍ മുതല്‍ 2018 ജൂലൈ വരെ ഖത്തറില്‍ മലബാര്‍ അടുക്കള എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ ആളുകളില്‍ നിന്നും ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും ടൂര്‍ പാക്കേജിനു വേണ്ട വിമാന ടിക്കറ്റ് തരപ്പെടുത്തി തരാമെന്നു പറഞ്ഞു തട്ടിപ്പു നടത്തിയെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."