HOME
DETAILS

ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഭാരതം

  
backup
June 18 2019 | 20:06 PM

rss-todays-article-pinangode-aboobakkar-19-06-2019


പിണങ്ങോട് അബൂബക്കര്‍
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറലിസത്തിനു ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതായി കണ്ടണ്ടുകൂടാ. കോ-ഓപ്പറേറ്റീവ് ഫെഡറലിസമാണ് ബി.ജെ.പി താലോലിക്കുന്ന ആശയം. നോര്‍ത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തര മന്ത്രിയായി തീവ്രഹിന്ദുത്വ നിലപാടുകാരായ അമിത്ഷായും രണ്ടണ്ടു സഹമന്ത്രിമാരും അധികാരമേറ്റിരിക്കുന്നു.
മുന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങില്‍നിന്ന് ലഭ്യമായ കേള്‍ക്കാനുള്ള അവസരം പോലും അമിത്ഷായില്‍നിന്ന് ഉണ്ടണ്ടാവാനിടയില്ല. ഗുജറാത്ത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ഷാ അത് തെളിയിച്ചിട്ടുണ്ടണ്ട്.‘ഭാവി ഭാരതത്തെ ആര്‍.എസ്.എസ് രൂപകല്‍പന ചെയ്യുന്നത് തീവ്ര ഹിന്ദുത്വ നിലപാടുകളിലധിഷ്ഠിതമായാണ്. ഭാഷയും മതവും നിയമവും നികുതിയും സംസ്‌കാരവും ഏകീകരിക്കുക. കോമണ്‍ സിവില്‍ കോഡ് സംബന്ധിച്ച് ആര്‍.എസ്എസ് കാഴ്ചപ്പാട് ഇന്ത്യന്‍ പരിസരവുമായി പൊരുത്തപ്പെടില്ലന്നറിഞ്ഞിട്ടും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടത്തുന്നത് മറ്റൊന്നുകൊണ്ടണ്ടുമല്ല. ഇന്ത്യയുടെ പാരമ്പര്യം മാനിക്കാന്‍ മനസുള്ളവരല്ല ആര്‍.എസ്.എസുകാര്‍.
അമിത്ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നുവല്ലോ. ഭരണകൂട ഭീകരത അടിസ്ഥാനവര്‍ഗം അനുഭവിച്ച കാലം. സൊറാബുദ്ദീന്‍, കൗസര്‍ബി, തുള്‍സി റാം, പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അമിത്ഷാക്ക് മൂന്നുമാസം തടവില്‍ കഴിയേണ്ടണ്ടിവന്നു. ജാമ്യത്തിലിറങ്ങിയ അമിത്ഷാ ഇന്ത്യയിലാകമാനം ആര്‍.എസ്.എസ്, ബിജെപി പ്രചാരകനായി സഞ്ചരിച്ചു. ഗുജറാത്തില്‍ കടക്കരുതെന്ന ജാമ്യവ്യവസ്ഥ കോടതി വച്ചിരുന്നു. കാരണം വ്യക്തം. സാക്ഷികളെയും ഉഗ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതാവാണ് അമിത്ഷാ എന്ന തിരിച്ചറിവാണത്. 2014 ല്‍ കോടതി അമിത്ഷായെ കുറ്റവിമുക്തനാക്കി. വിടുതല്‍ ഹരജി കേട്ട ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഈ കേസ് പൊടിതട്ടിയെടുക്കാന്‍ പാടില്ലെന്നാണ് പുതിയ വിധി. ഭാരതത്തിന്റെ ആഭ്യന്തരവകുപ്പ് രാജനീതി പാലിച്ചു ഭരിക്കാന്‍ അമിത്ഷായും സഹമന്ത്രിമാരും തയാറാകുമെന്ന് കരുതാനാവില്ല. ഭാരതത്തിനും ഭാരത സംസ്‌കാരത്തിനും അന്യമായ ആശയങ്ങള്‍ സ്വായത്തമാക്കിയ അധികാരികളുടെ കൈകളില്‍ ഭാരതത്തിന്റെ അവസ്ഥ ഭയപ്പെടുത്തുന്നു.

കുടിയേറ്റം

ലോകത്ത് എല്ലായിടത്തും കുടിയേറ്റം നടക്കുന്നുണ്ടണ്ട്. തൊഴില്‍ തേടിയും പട്ടിണി മാറ്റാനും സമാധാനം അന്വേഷിച്ചുമാണ് കുടിയേറ്റങ്ങള്‍. ജീവന്‍ നിലനിര്‍ത്താന്‍ ഓടിയെത്തുന്നവരെപ്പോലും മതത്തിന്റെ നമ്പറിട്ട് മാറ്റി നിര്‍ത്തുന്ന അവസ്ഥയെ കാടത്തം എന്ന് പറഞ്ഞാല്‍ മതിയാവില്ല. ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ പഠിച്ച ലക്ഷക്കണക്കായ മുസ്‌ലിംകള്‍ക്ക് മാത്രം പൗരത്വം നല്‍കില്ലത്രെ. 30 വര്‍ഷം രാജ്യാതിര്‍ത്തി കാത്ത മുസ്‌ലിം പട്ടാളക്കാരനെ പിടിച്ചു ജയിലിലിട്ടത് അസമിലാണ്. ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ അയല്‍നാടുകളില്‍നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കില്ല. രാജ്യത്തിന്റെ ഫെഡറലിസത്തെ പരസ്യമായി ബലാല്‍ക്കാരം ചെയ്യുന്ന നിയമവ്യവസ്ഥകള്‍ ബി.ജെ.പി അജണ്ടന്‍ഡയിലുണ്ടണ്ട്.
മാനുഷിക മൂല്യങ്ങളും ലോക ഉടമ്പടികളും മാനിച്ചു വേണം നിയമനിര്‍മാണം നടത്താന്‍. 350 സീറ്റ് ഉണ്ടെന്നുവച്ച് മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതും അപമാനിക്കുന്നതും ശരിയല്ല. അയല്‍ രാഷ്ട്രങ്ങളില്‍നിന്ന് അനധികൃതമായി കുടിയേറിയവരെ കുടിയിരുത്തണമെന്ന് ആരും പറയുന്നില്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യം ബുദ്ധിമുട്ടുകയാണ്. വമ്പിച്ച ജനപ്പെരുപ്പമുള്ള ഒരു നാട്ടിലേക്ക് വലിയ കുടിയേറ്റം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍, കുടിയേറി വരുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്നും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കില്ലെന്നുമുള്ള നിലപാട് ഫെഡറലിസത്തെ വെല്ലുവിളിക്കലാണ്. മതാടിസ്ഥാനത്തില്‍ രാജ്യത്തിനകത്ത് തന്നെ മതിലുകള്‍ തീര്‍ക്കാനാണ് ആഭ്യന്തരവകുപ്പ് ശ്രമിച്ചുകാണുന്നത്. ഒരു രാഷ്ട്രത്തില്‍ രണ്ടണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന അപരിഷ്‌കൃത നിലപാടാണിത്.

മുല്ലപ്പൂ വിപ്ലവം

2010 ല്‍ തുനീഷ്യയിലെ തെരുവ് കച്ചവടക്കാരന്‍ 26കാരനായ മുഹമ്മദ് ബു അസീസ് പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തു. തുനീഷ്യന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ബിന്‍ അലി വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നിഷേധിച്ച സാഹചര്യത്തിലാണ് ഈ ചെറുപ്പക്കാരന്‍ തന്റെ സ്ഥാപനത്തിന്റെ മുന്നില്‍ ആത്മഹത്യ ചെയ്തത്.
ഇതൊരു കൊടുങ്കാറ്റായി വളര്‍ന്നു. ഏഷ്യയിലും ആഫ്രിക്കയിലും ചിതറിക്കിടക്കുന്ന ഏകാധിപത്യ മുസ്‌ലിം രാജ്യങ്ങളില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടണ്ടിയുള്ള പോരാട്ടമായി ഇത് രൂപം കൊണ്ടണ്ടു. രാജഭരണവും പ്രസിഡന്റ് ഭരണവും കുടുംബവാഴ്ചയും കുളംതോണ്ടണ്ടിയ മധ്യപൗരസ്ത്യ നാടുകളിലും അനുബന്ധ ഇടങ്ങളിലും ജനാധിപത്യത്തിന്റെ തെന്നലായി ഈ യുവാവിന്റെ ജീവത്യാഗം വളര്‍ന്നു. സിറിയ, ഇറാഖ്, ലെബനോന്‍, സുദാന്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജനാധിപത്യ ശബ്ദം ഉയര്‍ന്നുതുടങ്ങി.
ജനാധിപത്യ വിപ്ലവത്തിനു കനത്ത വില നല്‍കേണ്ടണ്ടിവന്ന രാജ്യങ്ങളിലൊന്നാണ് സിറിയ. ജനസംഖ്യയുടെ 40 ശതമാനമെങ്കിലും ഇതിനകം പലായനം ചെയ്തുകഴിഞ്ഞു. ലിബിയയിലെ കേണല്‍ മുഹമ്മര്‍ ഗദ്ദാഫി ദയനീയമായി വധിക്കപ്പെട്ടു. തുനീഷ്യയിലെ സൈനുല്‍ ആബിദീന്‍ ബിന്‍ അലി സഊദിയിലേക്ക് രക്ഷപ്പെട്ടു. ജനാധിപത്യ പോരാട്ടങ്ങളുടെ അവസാന ഉദാഹരണവും ഇരയുമാണ് തുര്‍ക്കിയിലെ അങ്കാറയില്‍ കൊല്ലപ്പെട്ട ജമാല്‍ ഖഷോഗി എന്ന പത്രപ്രവര്‍ത്തകന്‍. ഏകാധിപതികളെ വിമര്‍ശിച്ചു, സ്വാതന്ത്ര്യ പോരാളികള്‍ക്കൊപ്പം നിന്നു,‘ഭരണകൂട ഭീകരത വരച്ചുകാട്ടി ഇതൊക്കെയായിരുന്നു ഈ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ചെയ്ത തെറ്റ്. സഊദി എംബസിയില്‍ കൊണ്ടണ്ടുപോയി കൊല നടത്തി മാംസം കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളിലാക്കി പുറത്തുകൊണ്ടണ്ടുപോയി നശിപ്പിച്ചുകളഞ്ഞു. അന്താരാഷ്ട്ര നീതി ഇടങ്ങളും മനുഷ്യാവകാശ സംഘടനകളും കോടതികളും സംഘടനകളും കുന്നുകൂടിക്കിടക്കുന്ന ധനത്തിനു മുന്നില്‍ പതറിപ്പോയി. 4,000 ബില്യന്‍ ഡോളര്‍ ആയുധ വ്യാപാര ഉടമ്പടിയാണ് തങ്ങള്‍ക്ക് ഖഷോഗിയെക്കാള്‍ വലുതെന്ന് നാണമില്ലാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ലോകത്ത് പൊതുവെ ജനാധിപത്യ ശബ്ദം ദുര്‍ബലപ്പെടുത്തുകയാണ്. ഏകാധിപതികള്‍ പ്രബലപ്പെടുന്നു. ജനാധിപത്യ ശബ്ദങ്ങള്‍ അട്ടിമറിക്കാന്‍ സാമ്പത്തിക ശക്തികള്‍ക്ക് സാധ്യമാവുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ പോലും അടിസ്ഥാന ജനാധിപത്യം വെല്ലുവിളി നേരിടുകയാണ്. ജനഹിതത്തെക്കാള്‍ പണഹിതം വിജയിക്കുന്നു.
വസ്ത്ര, ഭക്ഷണ സ്വാതന്ത്ര്യം

ഇസ്‌ലാമിക വേഷം ധരിച്ച പെണ്ണുങ്ങള്‍ വൈദ്യം പഠിക്കാന്‍ വരരുതെന്ന് സര്‍ക്കുലര്‍ ഇറക്കിയ ഒരു മുസ്‌ലിം സംഘടനയുള്ള നാടാണ് കേരളം. മുസ്‌ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥ സൗകര്യപൂര്‍വം വിപണി വസ്തുവാക്കി തടിച്ചുകൊഴുത്തവരാണ് ഈ സംഘടന. ധനാര്‍ത്തിക്ക് മുന്നില്‍ പ്രത്യയശാസ്ത്രത്തിന് എന്തു പ്രസക്തി? തിരുവനന്തപുരത്തെ ഒരു വിദ്യാലയം തലമറച്ച കുട്ടികള്‍ വരരുതെന്ന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വടക്കേ ഇന്ത്യയില്‍ ചില ഭക്ഷണങ്ങള്‍ക്കാണ് വിലക്ക്. തെക്കേ ഇന്ത്യയില്‍ അത് വസ്ത്രങ്ങള്‍ക്കാണ്. പരമാവധി സൗന്ദര്യം പ്രദര്‍ശിപ്പിച്ചു വരുന്നതാണ് പലര്‍ക്കും ഇഷ്ടം. ഈ ആസ്വാദന ഭീകരത പരിഷ്‌കൃതമാണെന്നാണ് അവര്‍ പറയുന്നത്. ഭരണഘടന മൗലികാവകാശത്തില്‍ ഉള്‍പ്പെടുത്തി വിശ്വാസ, ആചാര, അനുഷ്ഠാന, പ്രചാരണ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ അടിക്കടി ഇത് ലംഘിക്കുന്നു.
സ്വാതന്ത്ര്യം എന്ന പദത്തിന് യാതൊരു അര്‍ഥവും കല്‍പ്പിക്കാത്ത സമീപനങ്ങളാണ് ഭരണകൂടങ്ങളും ചില സംഘടനകളും അനുവര്‍ത്തിക്കുന്നത്. പൗരന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും സ്വാതന്ത്ര്യമില്ലെങ്കില്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്ന് എങ്ങനെ പറയും?

പ്രവേശനോത്സവം

ഈ വര്‍ഷം പൊതുവിദ്യാലയങ്ങളും മതവിദ്യാലയങ്ങളും മധ്യവേനല്‍ അവധിയും റമദാന്‍ അവധിയും കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളിലാണ് തുറന്നത്. കേരളത്തിലെ ഏറ്റവും വലിയ മതവിദ്യാഭ്യാസ ഏജന്‍സിയായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ രജിസ്‌ട്രേഷനുള്ള 9,925 മദ്‌റസകളില്‍ പുതിയതായി 1.5 ലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ 12.5 ലക്ഷം കുട്ടികളാണ് പഠനത്തിനെത്തുന്നത്. പതിവുപോലെ ഈ വര്‍ഷവും ചില വ്യക്തികള്‍ അനാവശ്യ വിവാദങ്ങളുണ്ടണ്ടാക്കാന്‍ ശ്രമിച്ചുനോക്കി. മദ്‌റസാ അധ്യാപകരുടെ ആധികാരിക തിരിച്ചറിയല്‍ രേഖയായ എം.എസ്.ആര്‍ എടുക്കേണ്ടണ്ടതില്ലന്നവിധം ചില സംഘടനാ നേതാക്കള്‍ നടത്തിയ സമൂഹമാധ്യമ വിവാദങ്ങള്‍ അപഹാസ്യമായ ഇടപെടലുകളായിരുന്നു. 1960 ഏപ്രില്‍ നാലിന് ആലപ്പുഴ ജില്ലയിലെ മാന്നാര്‍ അബ്ദുല്‍ ഖാദിര്‍ കുട്ടി മുസ്‌ലിയാര്‍ക്കാണ് പ്രഥമ എം.എസ്.ആര്‍ നല്‍കിയത്. ഇപ്പോഴത് 93,422 ഉയര്‍ന്നു. പുതിയ വിവാദത്തിലെന്തര്‍ഥം? ആത്മീയത പഠിപ്പിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ കോലാഹലമുണ്ടണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പ്രബുദ്ധ സമൂഹം അത് പാടെ അവഗണിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ എല്ലാ അക്കാദമിക നിയമങ്ങളും പാലിച്ചുകൊള്ളാമെന്ന ഉടമ്പടി അനുസരിച്ചാണ് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഈ വസ്തുത അറിയാത്തവരോ അറിഞ്ഞിട്ടും അറിയാത്ത മട്ട് ഭാവിക്കുന്നവരോ കേരളത്തില്‍ ഇപ്പോഴും ജീവിക്കുന്നുവെന്നത് കൗതുകം തന്നെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago