തിരുവനന്തപുരത്തെ സീറ്റ് വിഭജനം: സി.പി.ഐയില്‍ അതൃപ്തി
തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതില്‍ സി.പി.ഐയില്‍ അമര്‍ഷം.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പങ്കെടുക്കാതെ ശനിയാഴ്ച സി.പി.ഐ സ്വന്തം നിലയ്ക്ക് തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ ജില്ലാ പഞ്ചായത്ത് കോര്‍പറേഷന്‍ സ്ഥാനാര്‍ഥികളെ സി.പി.എം പ്രഖ്യാപിച്ചതിലാണ് സി.പി.ഐ.യില്‍ അതൃപ്തി പുകയുന്നത്. അതേസമയം, വിയോജിപ്പ് പരസ്യപ്പെടുത്താതെ നെടുമങ്ങാട് നഗരസഭ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സി.പി.ഐ വ്യക്തമാക്കുന്നു. വെമ്പായം, ആനാട്, പനവൂര്‍, നന്ദിയോട്, പെരിങ്ങമല, മണമ്പൂര്‍, ചെറുന്നിയൂര്‍, വെട്ടൂര്‍ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലും ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സി.പി.എം സി.പി.ഐയെ അറിയിച്ചിരുന്നു. ചര്‍ച്ച പൂര്‍ത്തിയാകാതെ പ്രഖ്യാപിക്കരുതെന്ന് സി.പി.ഐ പറഞ്ഞെങ്കിലും സി.പി.എം മുഖവിലയ്‌ക്കെടുത്തില്ല. എട്ടു പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലിടത്തും സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ലെന്ന് സി.പി.ഐ പറയുമ്പോള്‍ തന്നെ മുന്നണിയിലെ പ്രശ്‌നങ്ങള്‍ പ്രകടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."