ബാലവേദി സര്‍ഗോത്സവം ഇന്ന്
ഹരിപ്പാട്: ബാലവേദി ഹരിപ്പാട് മണ്ഡലം സര്‍ഗോത്സവം ഇന്ന് രാവിലെ പത്തിന് മണ്ണാറശാല യു.പി സ്‌കൂളില്‍ ഡോ. വള്ളിക്കാവ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഇ.ബി.വേണുഗോപാല്‍ അദ്ധ്യക്ഷതവഹിക്കും. കണ്‍വീനര്‍ കെ രാമകൃഷ്ണന്‍ സ്വാഗതം പറയും. ഒണാട്ടുകര വികസന സമിതി വൈസ് ചെയര്‍മാന്‍ എന്‍.സുകുമാരപിള്ള, നോവലിസ്റ്റ് ബിനു വിശ്വനാഥ്, ജി.രാധാകൃഷണന്‍, ഗോപി ആലപ്പാട് തുടങ്ങിയവര്‍ സംസാരിക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്കായി ചിത്രരചനാ, കവിത രചന. കഥാരചനാ, പ്രസംഗം, ലളിതഗാനം, ചലച്ചിത്ര ഗാനം, മിമിക്രി, മോണോ ആക്ട് എന്നീ മത്സരങ്ങള്‍ നടക്കും. നാടന്‍പാട്ട് (സിംഗിള്‍ ) ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാത്രമായി ക്രമീകരിച്ചിരിക്കുന്നു. ബാലവേദി യൂണിറ്റുകളില്‍ മികവ് തെളിയിച്ച പ്രതിഭകളാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. ജില്ലാതല സര്‍ഗോത്സവം 20, 21 തീയതികളില്‍ അമ്പലപ്പുഴയില്‍ നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും പ്രശസ്ത ബാലസാഹിത്യകാരന്‍ ചേപ്പാട് ഭാസ്‌കരന്‍നായര്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ദിലീപ് അദ്ധ്യക്ഷതവഹിക്കും. അഡ്വ. ജി വിശ്വമോഹനന്‍, മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."