സാക്കിര്‍ നായിക്കിനോട് നേരിട്ട് ഹാജരാകണമെന്ന് മുംബൈ കോടതി
മുംബൈ: അടുത്തമാസം 31ന് നേരിട്ട് ഹാജരാവാണമെന്നാവശ്യപ്പെട്ട് മതപ്രഭാഷകന് ഡോ.സാക്കിര്‍ നായിക്കിന് മുംബൈ കോടതി നോട്ടിസയച്ചു. അന്നേദിവസം നേരിട്ട് ഹാജരാവാനാണ് നിര്‍ദേശം. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.
സാക്കിര്‍ നായിക്കിനെതിരേ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇ.ഡി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2016 ഡിസംബറില്‍ ഇ.ഡി സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ മുംബൈ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. നിലവില്‍ മലേഷ്യന്‍ പൗരനായി കഴിയുകയാണ് നായിക്. സാക്കിര്‍ നായികിനെ ഇന്ത്യക്കു വിട്ടുതരാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അടുത്തിടെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."