അമ്പലപ്പുഴയില്‍ രണ്ടുക്ഷേത്രങ്ങളില്‍ കവര്‍ച്ച
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. ഡി വി ഡിയും പണവും കവര്‍ന്നു. നീര്‍ക്കുന്നം രക്തേശ്വരി ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികള്‍ തകര്‍ത്താണ് പണം കവര്‍ന്നത്. ക്ഷേത്രമതില്‍ കെട്ടിന് അകത്തും പുറത്ത് ദേശീയപാതക്കരികിലും സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളുടെ പൂട്ട് പൊളിച്ചാണ് പണം കവര്‍ന്നത്.
നീര്‍ക്കുന്നം തേവരുനട ശ്രീശങ്കരനാരായണസ്വാമീ ക്ഷേത്രത്തില്‍ നിന്ന് ഡി വി ഡിയും കവര്‍ന്നു.പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ക്ഷേത്രങ്ങളിലെത്തി പരിശോധന നടത്തി.
കഴിഞ്ഞ കുറേ കാലങ്ങളായി അമ്പലപ്പുഴയുടെ വിവിധ പ്രദേശങ്ങളില്‍ മോഷണം തുടര്‍ക്കഥയായിരിക്കുകയാണ്.കഴിഞ്ഞ ദിവസം പട്ടാപകല്‍ അമ്പലപ്പുഴ കച്ചേരി മുക്കിലെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മാല ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കാക്കാഴം കിഴക്ക് നിരവധി വീടുകളില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം വ്യാപകമായി കവര്‍ച്ച നടത്തിയിയിരുന്നു.
രാത്രികാലങ്ങളിലെ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അതേസമയം അമ്പലപ്പുഴ സ്റ്റേഷനില്‍ വേണ്ടത്ര പോലീസ് ഇല്ലാത്തതിനാലാണ് രാത്രി കാലപരിശോധന വേണ്ട രീതിയില്‍ നടക്കാത്തതെത്തും ചിലര്‍ ചൂണ്ടി കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."