ബിഹാറില്‍ കുട്ടികള്‍ മരിച്ചുവീഴുന്നു; ഇരുട്ടില്‍ തപ്പി ആരോഗ്യ വകുപ്പ്
പാട്‌ന: മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചുവീഴുന്ന ബിഹാറില്‍ അതിന്റെ കാരണം കണ്ടെത്താനോ രോഗവ്യാപനം തടയാനോ ആകാതെ ആരോഗ്യവകുപ്പ്. 112ലേറെ കുട്ടികള്‍ ഇതുവരേ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 400ല്‍ അധികം കുട്ടികള്‍ രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. രോഗം ബാധിച്ച മിക്ക കുട്ടികളുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം ചിലതരം ലിച്ചിപ്പഴങ്ങള്‍ കഴിച്ച കുട്ടികള്‍ക്കാണോ രോഗം ബാധിച്ചതെന്ന സംശയത്തെ തുടര്‍ന്ന് ഇത് പരിശോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ലിച്ചിപ്പഴത്തിലുള്ള ചില ഘടകങ്ങള്‍ മനുഷ്യശരീരത്തിന് ഹാനികരമാകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."