ആകാശവാണി മെയ് ഫെസ്റ്റ് 20,21 തിയതികളില്‍
തൃശൂര്‍: ആകാശവാണിയുടെ മെയ് ഫെസ്റ്റ് ഈ മാസം 20, 21 തിയതികളില്‍ സംഗീത നാടക അക്കാദമി കെ.ടി മുഹമ്മദ് സ്മാരക തിയറ്ററില്‍ നടക്കും. നാടകം ആസ്പദമാക്കിയാണ് ഈ വര്‍ഷം മെയ് ഫെസ്റ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ചവിട്ടുനാടകം, കാക്കാരിശ്ശി നാടകം, തോല്‍പ്പാവക്കൂത്ത്, യക്ഷഗാനം, നൃത്തനാടകം, കഥകളി എന്നി നാടകരൂപങ്ങള്‍ക്ക് പുറമേ കെ.പി.എ.സിയുടെ ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന് എന്ന നാടകവും അവതരിപ്പിക്കും. പ്രവേശനം സൗജന്യം. 20ന് രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ കലാമണ്ഡലം ഗോപി, കെ.പി.എ.സി ലളിത, വൈശാഖന്‍, ഐ.ജി എം.ആര്‍ അജിത്കുമാര്‍, സത്യന്‍ അന്തിക്കാട്, ആര്‍ ശ്രീകണ്ഠന്‍ നായര്‍, ഡോ.എസ്.സുനില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മെയ് ഫെസ്റ്റ് ഉദ്ഘാടനം നടക്കും. തുടര്‍ന്ന് തൃശൂര്‍ സാലഭഞ്ജികയുടെ നൃത്തനാടകം ഗജാംഗന്‍ അരങ്ങിലെത്തും. ഉച്ചയ്ക്ക് രണ്ടിന് കാസര്‍ഗോഡ് ശ്രീകാര്‍ത്തികേയ കലാനിലയം അവതരിപ്പിക്കുന്ന യക്ഷഗാനം ദേവിമര്‍ദ്ധിനി. 3.30ന് താമരക്കുടി പ്രണവം തിയേറ്റേഴ്‌സിന്റെ കാക്കാരിശ്ശി നാടകം, വൈകിട്ട് ആറിന് കോട്ടയ്ക്കല്‍ പി.എസ്.വി നാടകസംഘം അവതരിപ്പിക്കുന്ന കഥകളി നളചരിതം ഒന്നാം ഭാകത്തോടെ ഒന്നാം ദിവസത്തെ പരിപാടികള്‍ സമാപിക്കും.
രണ്ടാംദിവസമായ 21ന് രാവിലെ ഒന്‍പതിന് കെ.പി.എ.സിയുടെ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നാടകത്തോടെ പരിപാടികള്‍ ആരംഭിക്കും. 4.30ന് നടക്കുന്ന സമാപനച്ചടങ്ങില്‍ പ്രൊഫ. ജോര്‍ജ് എസ് പോള്‍, പ്രൊഫ. പി.എന്‍ പ്രകാശ്, റഫീഖ് അഹമ്മദ്, കെ.വി ശ്രീജ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."