HOME
DETAILS

ഇത്തിരിക്കുഞ്ഞന്‍ ഒത്തിരിക്കാര്യം

  
backup
June 19 2019 | 18:06 PM

%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

 

അഞ്ചു സെന്റിമീറ്റര്‍ വലിപ്പമുള്ള ഡെനിയോ റേറിയോ (Danio rerio) എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്നൊരു ചെറു മീനാണ് സീബ്രാഫിഷ്. ലോകത്ത് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ കൂടുതലായി കാണപ്പെടുന്നൊരു മത്സ്യം.


1981ല്‍ അമേരിക്കയിലെ ഒറിഗണ്‍ സര്‍വകലാശാല ജീവശാസ്ത്രജ്ഞനായ ജോര്‍ജ് സ്‌ട്രെയ് സിഞ്ചറാണ് ഗവേഷണത്തില്‍ ഇവയുടെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞത്. സാധാരണ എലി, മുയല്‍, കുരങ്ങ് പോലുള്ള വലിയ ജീവികളെ ഉപയോഗിച്ചിരുന്ന ഗവേഷണ ലാബുകള്‍ പിന്നീടങ്ങോട്ട് സീബ്രാഫിഷില്‍ പരീക്ഷണങ്ങളാരംഭിച്ചു. കുറഞ്ഞ ജീവിത കാലയളവും, മനുഷ്യരുടേതിനു സമാനമായ അവയവങ്ങളും കൂടുതല്‍ പ്രത്യുല്‍പാദന ശേഷിയും ചുരുങ്ങിയ ചെലവില്‍ കുറഞ്ഞ സ്ഥലസൗകര്യത്തില്‍ ലാബുകളില്‍ സൂക്ഷിക്കാന്‍ കഴിയുന്നതുമായതിനാല്‍ ശാസ്ത്രജ്ഞര്‍ക്ക് ഇവയിലേക്ക് ഗവേഷണങ്ങള്‍ മാറ്റാന്‍ എളുപ്പമായി. അതിലുപരി മനുഷ്യരുടെ 75 ശതമാനം ജനിതക രോഗങ്ങള്‍ പഠിക്കാനുള്ള സാഹചര്യവും ഈ ചെറിയ ജീവിയുടെ ജനിതകത്തിലുണ്ട്.


ഇന്ന് ഇന്ത്യയില്‍ അന്‍പതിലധികം ശാസ്ത്രജ്ഞര്‍ ഇവയെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവിധ ഗവേഷണ പ്രബന്ധങ്ങളില്‍നിന്നു മനസിലാക്കാന്‍ കഴിയുന്നത്. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (IGIB), മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (TIFR), ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC), ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യൂലര്‍ ബയോളജി (CCMB) എന്നീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇവയുടെ പ്രത്യുല്‍പാദനത്തിനും പരീക്ഷണങ്ങള്‍ക്കുമെല്ലാം പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുമുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളില്‍ വ്യത്യസ്ത പഠനങ്ങളിലൂടെ ഇന്ത്യയിലെ ഗവേഷകര്‍ സീബ്രാ ഫിഷിലൂടെ നല്‍കിയ സംഭാവനകള്‍ അത്ഭുതമുളവാക്കുന്നതാണ്.

ഭ്രൂണവളര്‍ച്ചയും ജനിതക പഠനവും

ഒരാഴ്ചയില്‍ 300ല്‍ കൂടുതല്‍ മുട്ടകളിടാന്‍ കഴിയുന്നൊരു ജീവിയാണ് സീബ്രാഫിഷ്. അവയുടെ ഭ്രൂണാവസ്ഥ മുതല്‍ ലാര്‍വാവസ്ഥയും കടന്ന് വലിയൊരു മീനാകുന്നതു വരെയുള്ള ആന്തരികവും ജനിതകപരവുമായ പ്രക്രിയകളെക്കുറിച്ച് വ്യക്തമായി പഠിക്കാന്‍ കഴിയുന്നു. വളരെ നേര്‍ത്തതും സുതാര്യവുമായ മുട്ടകളില്‍നിന്നുതന്നെ ഗവേഷകര്‍ പല വിധത്തിലുമുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള സീബ്രാഫിഷ് കുഞ്ഞുങ്ങള്‍ കരള്‍, വൃക്ക, സ്പ്ലീന്‍, കണ്ണ്, ത്വക്ക് എന്നീ അവയവ വളര്‍ച്ചയെക്കുറിച്ച് ഗവേഷണങ്ങള്‍ക്കുതകുന്നതാണ്.


ഇവയിലുള്ള ഹൃദയ സംബന്ധമായ 68 ജീനുകള്‍ മനുഷ്യരോടു സാദൃശ്യമുള്ളവയാണെന്ന് ആശ്ചര്യപ്പെടുത്തുന്നു. ഇതു കൂടുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും ഹൃദയകോശങ്ങളിലും പേശികളിലും നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിലയിരുത്താന്‍ സഹായിക്കുന്നു.ഡിഎന്‍എയിലും ആര്‍എന്‍എയിലും അതുവഴി ഉല്‍പ്പാദിക്കുന്ന പ്രോട്ടീനിലും വരുത്തുന്ന മാറ്റങ്ങള്‍ ഇനി വരും തലമുറയ്ക്ക് പുതിയ വാക്‌സിനുകള്‍ നിര്‍മിക്കാന്‍ പോലും ഉപയോഗപ്രദമാണ്. തലച്ചോറിലും കണ്ണിലും സുഷുമ്‌നാ നാഡിയിലും ഉണ്ടാവുന്ന പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെക്കുറിച്ചും (ഞലഴലിലൃമശേീി), ന്യൂറോണുകളുടെ ആവേഗസംവേഗങ്ങളെക്കുറിച്ചുമെല്ലാം ഇന്നും പഠനം നടത്തുന്നുണ്ട്.

രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍

വിവിധ രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും അവയുടെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചുമെല്ലാം പഠിക്കാന്‍ സീബ്രാഫിഷ് വളരെ ഉപകാരപ്രദമാണ്. മരുന്നുകള്‍ കോശങ്ങളിലുണ്ടാക്കുന്ന ചെറിയ വ്യത്യാസം പോലും നിരീക്ഷിക്കാനും ബാക്റ്റീരിയകളുടെയും വൈറസുകളുടെയും ആക്രമണങ്ങളുടെ സ്വഭാവവും അതിനെതിരേ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്ന രീതികളും മറ്റും മനസിലാക്കിത്തരുന്നു.
തലച്ചോറിലുണ്ടാകുന്ന ന്യൂറോ പെപ്‌റ്റൈഡുകളുടെ മാറ്റങ്ങളും അതിനോടനുബന്ധിച്ച് മനുഷ്യരിലുണ്ടാവുന്ന ഉത്കണ്ഠ, സമ്മര്‍ദ്ദം, മറ്റു മാനസിക പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചും പഠിക്കാന്‍ സീബ്രാഫിഷ് ഉപയോഗിക്കുന്നുണ്ടെന്നത് നമുക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണ്.


ശരീരത്തിലെ ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ക്ക് വൈകല്യമുണ്ടാക്കുന്ന ചാര്‍ജ് സിന്‍ഡ്രോം, ശാരീരികവും മാനസികവുമായി പ്രയാസമുണ്ടാക്കുകയും ഓര്‍മശക്തി നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം, കാന്‍സര്‍, അനീമിയ, വെള്ളപ്പാണ്ട് പോലുള്ള ത്വക്ക് രോഗഗവേഷണത്തിനും ഇവ ഉപയോഗിക്കുന്നു. മദ്യത്തിന്റെ അമിതോപയോഗം മൂലം ലൈംഗിക ശേഷി നഷ്ട്‌പ്പെടുന്നതിനെക്കുറിച്ചും രാസവളങ്ങളിലേയും കീടനാശിനികളിലേയും ഭക്ഷണ പാദാര്‍ഥങ്ങളിലേയും കെമിക്കലുകള്‍ ഉണ്ടാക്കുന്ന കാന്‍സര്‍ പോലുള്ള ദോഷഫലങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായി മനസിലാക്കാന്‍ ഈ മീനുകള്‍ സഹായിച്ചിട്ടുണ്ട്.

ബയോടെക്‌നോളജി

മനുഷ്യന്റെ നിത്യജീവിതാവശ്യങ്ങള്‍ക്കു വേണ്ടി ജീവനുള്ള വസ്തുക്കളെയോ ജീവജാലങ്ങളെയോ ഉപയോഗിച്ച് ജീവശാസ്ത്രത്തിലതിഷ്ഠിതമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യയാണ് ബയോടെക്‌നോളജി അഥവാ ജൈവസാങ്കേതികവിദ്യ. ഇവിടെയും സീബ്രാഫിഷെന്ന മത്സ്യം പല തരത്തിലുള്ള ഗവേഷണങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു.
വിവിധ ഹോര്‍മോണുകളുടെ ഉല്‍പാദനത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതുവഴി ശരീരത്തിനുണ്ടാവുന്ന വളര്‍ച്ചയെ കുറിച്ചു പ്രതിരോധ ശേഷിയെക്കുറിച്ചുമെല്ലാം സീബ്രാഫിഷില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്.
മരുന്നുകളും ശരീരത്തിലെ കോശങ്ങളും തമ്മിലുള്ള ബന്ധവും (ഡ്രഗ് ഡെലിവറി), സെലീനിയം മെര്‍ക്കുറി പോലുള്ള രാസ പദാര്‍ഥങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ (ടോക്‌സിക്കോളജി), ഫ്‌ലൂറസെന്റ് പ്രോട്ടീനുകളുടെ (ഇമേജിങ് ടെക്‌നിക്കുകളില്‍) ഉപയോഗങ്ങളുമെല്ലാം ശാസ്ത്ര പഠനങ്ങളില്‍ വേറിട്ടുനില്‍ക്കുന്നവയാണ്.


കഴിഞ്ഞ കുറച്ചു വര്‍ഷത്തിനുള്ളില്‍ തന്നെ ന്യൂറോസയന്‍സ്, ഡെവലപ്‌മെന്റല്‍ ബയോളജി, ബയോ കെമിസ്ട്രി, മോളിക്യൂലര്‍ ബയോളജി എന്നീ ശാസ്ത്ര ശാഖകളിലെല്ലാം സീബ്രാഫിഷില്‍ നമ്മുടെ രാജ്യം വ്യക്തമായ നേട്ടങ്ങള്‍ കൈവരിച്ചതായി കാണാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  26 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  32 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago