കാശിക്കു പോകാനുള്ള കാശും മുട്ട വിറ്റ് കിട്ടിയ കാശും ദുരിതാശ്വാസ നിധിയിലേക്ക്
ആലപ്പുഴ: അരൂര്‍ മണ്ഡലത്തിന്റെ ദുരിതാശ്വാസനിധി ധനസമാഹരണ വേദിയില്‍ താരമായത് കല്‍പ്പണിക്കാരന്‍ ബാബുവാണ്. തൈക്കാട്ടുശേരി രണ്ടാം വാര്‍ഡ് ഉളവയ്പ്പ് സന്നിധാനം വീട്ടില്‍ ബാബുവും കുടുംബവും പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാംപിലായിരുന്നു. പ്രളയാനന്തരം സര്‍ക്കാര്‍ നല്‍കിയ 10,000 രൂപ ധനസഹായവും കാശിക്ക് പോകാന്‍ സ്വരുകൂട്ടിയ 830 രൂപയുമെല്ലാം ഒരു മടിയും കൂടാതെ ബാബു പൊതുമരാമത്തു മന്ത്രി ജി. സുധാകരന് നല്‍കി.
കൊച്ചുമോന്‍ എന്‍.ആര്‍ അനന്തന്‍ സമ്പാദിച്ച ചില്ലറ പൈസയുടെ കുടുക്കയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിക്കാനും ബാബു മറന്നില്ല.
മണപ്പുറം സെന്റ് തെരേസാസ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ബാബുവിന്റെ മകന്റെ മകനായ അനന്തന്‍. യാത്രകള്‍ പ്രിയമുള്ള ബാബു സന്നിധാനം ഒരുതവണ കാശിക്ക് പോയതാണ്. കാശിയാത്രയെക്കാള്‍ തനിക്ക് സന്തോഷം നല്‍കുന്നത് സഹജീവികളുടെ പുനരധിവാസം ആണെന്നാണ് ബാബുവിന് പറയാനുള്ളത്. കല്പണിക്കാരനായ താന്‍ ജോലി ചെയ്ത് ഇനിയും കാശിക്ക് പോകാനുള്ള പണം കണ്ടെത്തുമെന്നും ഈ 62 കാരന്‍ പറയുന്നു. സഹായധനം ദുരിതാശ്വാസ നിധിയിലേക്കു തിരിച്ചുനല്‍കുമ്പോഴും ഇതുതന്നെയാണ് ബാബുവിന് പറയാനുള്ളത്. തന്റെ നഷ്ടം താന്‍ പണിയെടുത്തു വീട്ടിക്കോളാമെന്നാണ് മന്ത്രിയോട് പറഞ്ഞത്.
നാലാം ക്ലാസുകാരിയായ നൂറത്ത് മുട്ട വിറ്റ് കിട്ടിയ കാശ് ദുരിതാശ്വാസത്തിലേക്ക്
ആലപ്പുഴ: നാലാം ക്ലാസുകാരി നൂറത്ത് അരൂക്കുറ്റി മറ്റത്തില്‍ഭാഗം ഗവണ്മെന്റ് എല്‍. പി. സ്‌കൂളില്‍ നിന്ന് പഠിച്ചത് നന്മയുടെ പാഠങ്ങളാണ്.
സ്‌കൂളില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് നല്‍കിയ അഞ്ച് കാട കോഴി കുഞ്ഞുങ്ങളെ വളര്‍ത്തി അവയുടെ മുട്ടവിറ്റ് ശേഖരിച്ച 1950 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറത്ത് നല്‍കിയത്. കാടമുട്ട വിറ്റ് സമാഹരിച്ച പൈസ മന്ത്രിയുടെ കൈയില്‍ നല്‍കാന്‍ നൂറത്ത് വേദിയില്‍ എത്തിയതും സ്‌കൂള്‍ അധ്യാപരോടൊപ്പമായിരുന്നു. അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡില്‍ പാണങ്ങാട്ട് വീട്ടില്‍ യൂസഫ്-സുഹറ ദമ്പതികളുടെ മകളാണ് നൂറത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."