യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതികള്‍ക്ക് 16 വര്‍ഷം തടവും പിഴയും
തൃശൂര്‍: പട്ടികജാതിക്കാരായ യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ 11 പ്രതികള്‍ക്കു 16 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും. പുല്ലൂര്‍ ചേര്‍പ്പ്കുന്ന് മഠത്തിപ്പറമ്പില്‍ വിജേഷിനെയും സുഹൃത്തുക്കളായ നാലു പേരെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളായ പുല്ലൂര്‍ വില്ലേജ് ആനുരുളി കുണ്ടില്‍ ദീപക് (39), കുണ്ടില്‍ വീട്ടില്‍ ബിജു (42), മനോജ് (44), സുധീര്‍ (44), രജീഷ് (38), മാമ്പിള്ളി വിനീഷ് (39), തുമ്പരത്തി വീട്ടില്‍ സുനാദ് (37), ചുങ്കത്ത് വിനീഷ് (33), കുണ്ടില്‍ വീട്ടില്‍ ദീലീപ് (44) സുരേഷ്, അജീഷ് എന്നിവരെയാണു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എ ബദറുദ്ദീന്‍ ശിക്ഷിച്ചത്.
2002 ലാണു കേസിനാസ്പദമായ സംഭവം. പുല്ലൂര്‍ പനയന്തുള്ളി ക്ഷേത്രമൈതാനത്തു പന്തുകളിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാക്കളെ സംഘം വെട്ടിപ്പരുക്കേല്പ്പിച്ചെന്നാണു കേസ്. വിചാരണക്കിടെയാണ് അജീഷിനെ പ്രതി ചേര്‍ത്തത്. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ എട്ടുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴ അടക്കുന്ന പക്ഷം രണ്ട് ലക്ഷം രൂപ വീതം സംഭവത്തില്‍ പരുക്കു പറ്റിയ വിജേഷിനും, ദിനേശിനും നല്‍കണമെന്നും കോടതി വിധിച്ചു.
കേസിലെ മറ്റു പ്രതികളായ പുല്ലൂര്‍ ആനുരുളി ചുക്കത്തു വീട്ടില്വിനോദ് (41), കുണ്ടില്‍ വീട്ടില്‍ അനൂപ് (37) , പൊതുമ്പുചിറക്കല് വീട്ടില്‍ സിന്റില് (34), കുണ്ടില്‍വീട്ടില്‍ സജിത്ത് (38) എന്നിവര്‍ ഒളിവിലാണ്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി ബാബു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."